ഫോമ സെൻട്രൽ റീജിയൻ കലാമേള - രജിസ്‌ട്രേഷന്റെ അവസാന ദിവസം ഏപ്രിൽ 28ന്

APRIL 22, 2024, 10:33 AM

ഷിക്കാഗോ: ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാമേളയുടെ രജിസ്‌ട്രേഷൻ നടത്തേണ്ട അവസാന ദിവസം ഏപ്രിൽ 28നാണെന്ന് സംഘാടകർ അറിയിച്ചു. ഡെസ്പ്ലയിൻസിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് മേയ് 4 ശനിയാഴ്ച വിവിധ സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടത്തുന്നത്.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളിലായി വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തുന്നുണ്ട്. വ്യക്തിഗതയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പെൺകുട്ടിക്ക് കലാതിലകവും ആൺകുട്ടിക്ക് കലാപ്രതിഭയും ഓരോ വിഭാഗത്തിലും ഏറ്റവും കൂടിയ പോയിന്റ് നേടുന്ന കുട്ടികൾക്ക് റൈസിംഗ് സ്റ്റാർ അവാർഡും ക്യാഷ് അവാർഡുകളോടെ നൽകുന്നതാണ്.

കൂടാതെ വ്യക്തിഗതയിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് പുന്റാ കാനായിൽ വച്ച് ആഗസ്റ്റ് മാസം നടക്കുന്ന ഫോമാ നാഷണൽ കൺവൻഷനിലെ യൂത്ത്‌ഫെസ്റ്റിവലിലും മത്സരിക്കാവുന്നതാണ്.

vachakam
vachakam
vachakam

മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുള്ള കുട്ടികളെ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ആർ.വി.പി. ടോമി എടത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ ലിങ്കിനുമായി ജന. കോർഡിനേറ്റർ ജൂബി വള്ളിക്കളം (312-685-5829), കോർഡിനേറ്റേഴ്‌സ് - ആഷാ മാത്യു (612-986-2663), ഡോ. സ്വർണ്ണം ചിറമേൽ (630-244-2068), ലിന്റാ ജോളിസ് (224-432-7602), ശ്രീജയ നിഷാന്ത് (847-769-1672)

ജോഷി വള്ളിക്കളം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam