ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജയന്റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടു കൂടി നടത്തുന്ന ഷിക്കാഗോ വോളിബോൾ ടൂർണ്ണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ടോമി അമ്പേനാട്ട് ചെയർമാനായിട്ടുള്ള അമ്പത്തി ഒന്ന് അംഗ കമ്മറ്റിയാണ് ഈ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നത്. നവംബർ 29 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതൽ തുടങ്ങുന്ന വാശിയേറിയ മത്സരത്തിൽ ഒരു ഡസനിലധികം ടീമുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
കൈരളി ലയൺസിന്റെ വിദഗ്ദ്ധ പരിശീലകരാണ് ഓരോ ടീമിന്റെയും കെട്ടുറപ്പും എതിർ ടീമിനെ പ്രതിരോധിക്കുവാനുമുള്ള കഴിവും മനസ്സിലാക്കി കളത്തിലേക്കിറക്കുന്നത്. അതുകൊണ്ട് തന്നെ കളിക്കളത്തിൽ തുല്യ ടീമുകൾ തമ്മിലായിരിക്കും വാശിയേറിയ മത്സരങ്ങൾ നടക്കുന്നത്. അവസാനം നടക്കുന്ന പഞ്ചാബ് കേരള മത്സരം കാണികളെ ആവേശ ഭരിതരാക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു.
അത്യുഗ്രൻ വെടി പൊട്ടുന്ന സ്മാഷുകൾ നടത്തുന്ന പഞ്ചാബ് ടീമും, കളിക്കളം നിറഞ്ഞ് കെട്ടുറപ്പോടെ കളിക്കുന്ന കേരള ടീമും ഷിക്കാഗോയിലെ വോളിബോൾ മത്സരങ്ങളുടെ ഇവരെയുള്ള എല്ലാ ചരിത്രങ്ങളെയും തിരുത്തി കുറക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. നിരവധി അമേരിക്കൻ മലയാളി നാഷണൽ വോളിബോൾ മൽസരങ്ങൾ നടന്നിട്ടുള്ള ഷിക്കാഗോ, വീണ്ടുമൊരു തീപാറുന്ന മത്സരങ്ങൾക്ക് വേദിയാകുകയാണ്.
നവം: 29ന് 12 മണി മുതൽ നൈൽസിലുള്ള 8800 w.Kathy Lane ലുള്ള feldman court ലാണ് മത്സരം നടക്കുന്നത്. എല്ലാ കായിക പ്രേമികളെയും മത്സരം കാണുന്നതിനായി സ്വാഗതം ചെയ്യുന്നുവെന്നു സംഘാടക സമിതിക്കുവേണ്ടി ചെയർമാൻ ടോമി അമ്പനാട്ട്, മാത്യു തട്ടാമറ്റം, റിന്റു ഫിലിപ്പ്, ടോണി ജോർജ്, കിരൺ ചന്ദ്രൻ എന്നിവർ അറിയിച്ചു.
പ്രവീൺ തോമസ്, ജെയ്ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേകുറ്റ്, സിറിയക് കുവക്കാട്ടിൽ, സിബി കദളി മറ്റം, സാജൻ തോമസ്, അനിൽ കുമാർ പിള്ള, ചന്ദ്രൻ പിള്ള, സന്തോഷ് നായർ, സതീശൻ നായർ, ജോസ് ജോർജ്, നിരൻ മുണ്ടിയിൽ, അഖിൽ മോഹൻ, ബോബി വർഗീസ്, ബിന്ദു കൃഷ്ണൻ, ബൈജു കണ്ടത്തിൽ, ലീസ് ടോം മാത്യു, പ്രജിൽ അലക്‌സാണ്ടർ, സൂസൻ ചാക്കോ, ലിനു ജോസഫ്, ജോൺസൺ കാരിയ്ക്കൽ, രവി കുട്ടപ്പൻ, വിജി നായർ, സുജ ജോൺ, മാത്യു ചാണ്ടി, സേവ്യർ ഒറവനാകളത്തിൽ, ലീലാ ജോസഫ്, മനോജ് വഞ്ചിയിൽ, ബ്രിജിറ്റ് ജോർജ്, സായി പുല്ലാപ്പള്ളിൽ, ജിബിറ്റ് കിഴക്കേ കുറ്റ്, മാറ്റ് വിലങ്ങാട്ടുശ്ശേരി, സുനിന ചാക്കോ, അനിൽ കൃഷ്ണൻ, വരുൺ നായർ, ലെജി പട്ടരുമഠം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നത്.
ഷിബു മുളയാനിക്കുന്നേൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
