ടാലഹാസി (ഫ്‌ളോറിഡ): അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച ഫ്‌ളോറിഡ ഗവർണർ സ്ഥാനാർത്ഥി ബൈറോൺ ഡൊണാൾഡ്‌സിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ എതിർപ്പും പുതിയ വെല്ലുവിളികളും ഉയരുന്നു.
ട്രംപിന്റെ പിന്തുണ ഉണ്ടായിട്ടും ഡൊണാൾഡ്‌സിന് ലളിതമായ വിജയം ഉറപ്പിക്കാനായിട്ടില്ല.
പദവി ഒഴിയുന്ന ഗവർണർ റോൺ ഡിസാന്റിസിന്റെ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ളവർ ഡൊണാൾഡ്‌സിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തുന്നു.
ഡിസാന്റിസ് പരസ്യമായി ആരെയും പിന്തുണയ്ക്കാത്തത് മത്സരത്തിൽ കൂടുതൽ നാടകീയത കൂട്ടുന്നു.
നിലവിൽ ഡൊണാൾഡ്‌സ് മറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെക്കാൾ അഭിപ്രായ സർവേകളിൽ മുന്നിട്ടുനിൽക്കുന്നുണ്ടെങ്കിലും, പ്രൈമറി മത്സരം കടുപ്പമേറിയതും പ്രവചനാതീതവുമാണ് എന്നാണ് വിലയിരുത്തൽ.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
