ഫ്‌ളോറിഡയിൽ അപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ നാടുകടത്തൽ ഭീഷണിയിൽ

AUGUST 18, 2025, 11:55 PM

മിയാമി: ഫ്‌ളോറിഡയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടർന്ന് 2018ൽ അനധികൃതമായി യുഎസിലേക്ക് പ്രവേശിച്ച ഇന്ത്യൻ പൗരൻ ഹർജിന്ദർ സിംഗ് നാടുകടത്തൽ ഭീഷണി നേരിടുന്നു.

ഓഗസ്റ്റ് 12ന് ഫ്‌ളോറിഡ ടേൺപൈക്കിൽ വെച്ച് സിംഗ് തന്റെ ട്രക്ക് അപകടകരമായ രീതിയിൽ യുടേൺ എടുത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫ്‌ളോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹൈവേ സേഫ്റ്റി ആൻഡ് മോട്ടോർ വെഹിക്കിൾസ് (FLHSMV) അറിയിച്ചു.

അപകടത്തിൽ ഒരു മിനിവാനിലെ മൂന്ന് യാത്രക്കാർ മരിച്ചു. സിംഗിനെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ, ഇമിഗ്രേഷൻ നിയമലംഘനങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് FLHSMV എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡേവ് കെർണർ പറഞ്ഞു.

vachakam
vachakam
vachakam

സിംഗിന്റെ ക്രിമിനൽ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തുമെന്ന് കെർണർ വ്യക്തമാക്കി. 2018ൽ അനധികൃതമായി യുഎസിലേക്ക് കടന്ന സിംഗ്, തനിക്കെതിരായ നടപടികൾ നേരിട്ടുകൊണ്ട് കാലിഫോർണിയയിൽ നിന്ന് കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസ് നേടിയിരുന്നു.

അനധികൃത കുടിയേറ്റക്കാർക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഈ സംഭവം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam