വാഷിംഗ്ടൺ ഡി.സി. : ആമസോൺ വഴി വിറ്റഴിച്ച 2 ലക്ഷത്തിലധികം പോർട്ടബിൾ ലിഥിയം അയൺ ബാറ്ററി പവർ ബാങ്കുകൾ തീപിടിക്കാനും പൊള്ളലേൽക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് തിരിച്ചുവിളിച്ചു. കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷനാണ് (CPSC) ഇക്കാര്യം അറിയിച്ചത്.
INIU കമ്പനിയുടെ 10,000mAh പോർട്ടബിൾ പവർ ബാങ്കുകളാണ് തിരിച്ചുവിളിച്ചത് (മോഡൽ: BI-B41). കറുപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള ഇതിന് മുൻവശത്ത് INIU ലോഗോയും കാൽപ്പാദത്തിന്റെ ആകൃതിയിലുള്ള എൽഇഡി ലൈറ്റും ഉണ്ടാകും.
2021 ഓഗസ്റ്റിനും 2022 ഏപ്രിലിനും ഇടയിൽ ആമസോൺ വഴിയാണ് ഇവ വിറ്റഴിച്ചത്.
ഈ പവർ ബാങ്കുകൾ അമിതമായി ചൂടാവുകയും തീപിടിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ചെറിയ പൊള്ളലുകളും സ്വത്ത് നാശനഷ്ടങ്ങളും ഉൾപ്പെടെ 15 പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
000G21, 000H21, 000I21, 000L21 എന്നീ സീരിയൽ നമ്പറുകളുള്ള പവർ ബാങ്കുകൾ മാത്രമാണ് തിരിച്ചുവിളിച്ചത്.
ഈ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തുക. പൂർണ്ണമായ റീഫണ്ടിനായി INIUന്റെ വെബ്‌സൈറ്റ് റീക്കോൾ പേജിൽ സീരിയൽ നമ്പർ പരിശോധിച്ച് രജിസ്റ്റർ ചെയ്യുക. ലിഥിയംഅയൺ ബാറ്ററികൾ സാധാരണ മാലിന്യമായി ഉപേക്ഷിക്കരുതെന്നും HHW (Household Hazardous Waste) കളക്ഷൻ സെന്ററുമായി ബന്ധപ്പെട്ട് സുരക്ഷിതമായി നീക്കം ചെയ്യണമെന്നും CPSC നിർദ്ദേശിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
