ഷിക്കാഗോ: ഷിക്കാഗോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് ബാങ്ക് കൊള്ളയടിച്ചയാളുടെ ചിത്രങ്ങളാണ് എഫ്ബിഐ പുറത്തുവിട്ടത്. ഏകദേശം 6 അടി ഉയരവും കായികക്ഷമതയുമുള്ള 40 വയസ്സുള്ള കറുത്തവർഗ്ഗക്കാരനാണ് പ്രതിയെന്ന് എഫ്ബിഐ വിശേഷിപ്പിച്ചു.
നവംബർ 8 ന് ഉച്ചയ്ക്ക് 12:05 ഓടെ സെന്റ് ചാൾസിലെ 135 സ്മിത്ത് റോഡിലുള്ള യുഎസ് ബാങ്കിലാണ് കവർച്ച നടന്നതെന്ന് പ്രാദേശിക നിയമപാലകരും എഫ്ബിഐയും അറിയിച്ചു.
ബാങ്കിൽ പ്രവേശിച്ച പ്രതി കൈത്തോക്ക് ഉയർത്തിക്കാട്ടി പണം ആവശ്യപ്പെടുകയായിരുന്നു. അയാൾ കാമഫ്‌ളേജ് ഹൂഡി, കറുത്ത മെഡിക്കൽ മാസ്‌ക്, കറുത്ത സൺഗ്ലാസ്, നേവി ചിക്കാഗോ ബിയേഴ്‌സ് തൊപ്പി, ഇരുണ്ട ക്രോസ്‌ബോഡി ബാഗ് എന്നിവ ധരിച്ചിരുന്നതായി എഫ്ബിഐ പറഞ്ഞു.
എത്ര പണം മോഷ്ടിക്കപ്പെട്ടുവെന്ന് എഫ്ബിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അവർ അറിയിച്ചു. പ്രതി കാൽനടയായി ഓടി രക്ഷപ്പെട്ടു, വ്യാഴാഴ്ച ഉച്ചവരെ അധികാരികൾക്ക് ഇയാളെ കണ്ടെത്താനായില്ല.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ 312-421-6700 എന്ന നമ്പറിൽ വിളിക്കുകയോ എഫ്ബിഐ വെബ്‌സൈറ്റിൽ ഓൺലൈനായി വിവരം നൽകുകയോ ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
