വിർജീനിയ: നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദീക അസോസിയേഷൻ സെക്രട്ടറിയായി റവ. ഫാദർ ഗീവറുഗീസ് ജേക്കബ് ചാലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് വിർജീനിയയിൽ വച്ച് നടന്ന വൈദീക യോഗത്തിൽ വച്ചാണ് അച്ചനെ തിരഞ്ഞെടുത്തത്.
ന്യൂജേഴ്‌സി, വാണാക്യൂ സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്‌സ് പള്ളി വികാരി കൂടിയാണ് അദ്ദേഹം. അമേരിക്കൻ അതിഭദ്രാസന സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കൗൺസിൽ അംഗം എന്നീ നിലകളിൽ അച്ചൻ പ്രവർത്തിച്ചിട്ടുണ്ട്.
അച്ചന് ലഭിച്ച പുതിയ നിയോഗം ആണ് വൈദീക സെക്രട്ടറി പദവി. വന്ദ്യ ഗീവറുഗീസ് ചട്ടത്തിൽ കോറെപ്പിസ്‌കോപ്പ, റവ. ഫാദർ ആകാശ് പോൾ, റവ. ഫാദർ എബി മാത്യു, റവ. ഫാദർ ഷെറിൽ മത്തായി, റവ. ഫാദർ മാർട്ടിൻ ബാബു എന്നിവരാണ് പുതിയ വൈദീക കൗൺസിൽ അംഗങ്ങൾ.
തൃശ്ശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി പള്ളി ഇടവാംഗമായ ഗീവറുഗീസ് അച്ചൻ ബാഹ്യകേരള ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അമേരിക്കൻ ഭദ്രാസനത്തിൽ ശുശ്രൂഷ ചെയ്തു വരുന്നു.
തൃശൂർ ഭദ്രാസനത്തിലെ സീനിയർ വൈദീകനായ വന്ദ്യ ജേക്കബ് ചാലിശ്ശേരിൽ കോറെപ്പിസ്‌കോപ്പ അച്ചന്റ പുത്രനാണ് ഗീവറുഗീസ് അച്ചൻ. അച്ചന്റെ ബസ്‌കിയാമ്മ ഷീജ ഗീവറുഗീസ്, അങ്കമാലി ഭദ്രാസനത്തിലെ ദിവംഗതനായ കൈപ്രമ്പാട്ട് വന്ദ്യ ഏലിയാസ് കോറെപ്പിസ്‌കോപ്പായുടെ പുത്രിയാണ്. അബിൻ, അജിൻ, ആരൺ എന്നിവർ മക്കളാണ്.
വർഗീസ് പാലമലയിൽ, അമേരിക്കൻ അതിഭദ്രാസന പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
