വാഷിംഗ്ടണ്‍: മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ പരാതിയുമായി അമേരിക്കന്‍ അഭിഭാഷകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന പേര് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തുന്നുവെന്ന് സിസ്റ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകന്‍ കേസ് കൊടുത്തത്.
എട്ട് വര്‍ഷത്തിനിടെ അഞ്ച് തവണ ഫേസ്ബുക്ക് തന്റെ പ്രൊഫഷണല്‍ അക്കൗണ്ടുകളും നാല് തവണ വ്യക്തിഗത അക്കൗണ്ടുകളും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡ്യാന സ്വദേശിയായ അഭിഭാഷകന്‍ പറഞ്ഞു. ആവര്‍ത്തിച്ചുള്ള വിലക്കുകള്‍ തന്റെ പ്രാക്ടീസിനെ ദോഷകരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
മെറ്റാ സിഇഒയ്‌ക്കെതിരെ പെട്ടെന്നൊരു ദിവസം കേസ് കൊടുക്കാന്‍ തീരുമാനിച്ചതല്ല. തന്റെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് വര്‍ഷങ്ങളായി തുടരുകയാണ്. ഓരോ അവസരത്തിലും ഫേസ്ബുക്കുമായി ബന്ധപ്പെട്ടിരുന്നു. കമ്പനി ഇ മെയില്‍ വഴി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നിരുന്നാലും അക്കൗണ്ട് നീക്കല്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നുവെന്നും സക്കര്‍ബര്‍ഗ് പറയുന്നു.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇത്തരത്തില്‍ നിരന്തരം തടസപ്പെടുന്നത് കക്ഷികളുമായുള്ള ആശയ വിനിമയത്തെ ദേഷകരമായി ബാധിച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ പരാതിയില്‍ പറഞ്ഞു. നിയമ സ്ഥാപനത്തിന്റെ പരസ്യത്തിന് നല്‍കിയ തുകയില്‍ ആയിരക്കണക്കിന് ഡോളര്‍ നഷ്ടപ്പെട്ടു. മെയ് മാസത്തില്‍ തന്റെ സ്ഥാപനത്തിന്റെ ബിസിനസ് പേജ് നീക്കം ചെയ്തതായും അതുവഴി പരസ്യത്തില്‍ 11,000 ഡോളര്‍ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. തന്റെ അക്കൗണ്ട് സ്ഥിരമായി പുനസ്ഥാപിക്കണമെന്നും അഭിഭാഷകന്റെ ഫീസും പരസ്യങ്ങള്‍ക്കായി നഷ്ടപ്പെട്ട പണവും തിരികെ നല്‍കണമെന്നുമാണ് സക്കര്‍ബര്‍ഗ് മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്