വാഷിംഗ്ടൺ ഡി.സി.: അഫോർഡബിൾ കെയർ ആക്ട് പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ (ധനസഹായം) അവസാനിക്കുന്നത് യുഎസിലെ ആരോഗ്യമേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഈ സബ്‌സിഡികൾ നിലനിർത്താനുള്ള നിയമനിർമ്മാണം സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് പ്രതിസന്ധി. സബ്‌സിഡി ഇല്ലാതാകുന്നതോടെ ഇൻഷുറൻസ് പ്രീമിയം തുക ഇരട്ടിയിലധികം വർധിക്കുമെന്നാണ് കണക്കുകൾ. KFFന്റെ കണക്കനുസരിച്ച് ശരാശരി വാർഷിക പ്രീമിയം $888ൽ നിന്ന് $1,904 ആയി ഉയരും.
ഇതോടെ, ആരോഗ്യവാന്മാരായ നിരവധി പേർ ഇൻഷുറൻസ് എടുക്കാതിരിക്കുകയോ, ഉയർന്ന ഡിഡ്ര്രകബിളുകളുള്ള പ്ലാനുകളിലേക്ക് മാറുകയോ ചെയ്യും. ഇത് ഇൻഷുറൻസ് പൂളിൽ രോഗികളായ ആളുകൾ മാത്രം അവശേഷിക്കുന്ന ഒരു 'ഡെത്ത് സ്‌പൈറൽ' അവസ്ഥയിലേക്ക് നയിക്കുമെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പ്രൊഫസർ ജെറാർഡ് ആൻഡേഴ്‌സൺ അഭിപ്രായപ്പെട്ടു.
ഇൻഷുറൻസ് ഇല്ലാത്തവരുടെ എണ്ണം കൂടുന്നത് ഗ്രാമീണ ആശുപത്രികൾക്ക് അടക്കം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയും മറ്റ് ഇൻഷുറൻസ് എടുത്തവരുടെ ചികിത്സാ ചെലവുകൾ വർധിക്കാൻ കാരണമാവുകയും ചെയ്യും.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
