വാഷിംഗ്‌ടൺ: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസിയുടെ തീരുമാനം തന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നതാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫോക്‌സ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നാൻസി പെലോസി ഒരു ദുഷ്ട സ്ത്രീയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി. അവർ വിരമിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. നാൻസിയുടെ വിരമിക്കൽ തീരുമാനമാണ് രാഷ്ട്രത്തിനായുള്ള ഏറ്റവും വലിയ സേവനമെന്നും ട്രംപ് പരിഹസിച്ചു.
രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കിയ മോശം സേവനമാണ് നാൻസിയുടേതെന്നും ട്രംപ് പറഞ്ഞു. നാന്‍സി പെലോസി തന്നെ രണ്ട് തവണ ഇംപീച്ച് ചെയ്തതിലും രണ്ട് തവണയും ദയനീയമായി പരാജയപ്പെട്ടതിലും താന്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
യുഎസ് പ്രതിനിധി സഭയുടെ ആദ്യ വനിതാ സ്പീക്കര്‍ ആണ് നാന്‍സി പെലോസി. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഇനി മത്സരിക്കാനില്ലെന്നുമായിരുന്നു നാന്‍സി പെലോസിയുടെ പ്രതികരണം.
President Trump on Nancy Pelosi announcing her long-awaited and overdue retirement:
"I think she's an evil woman. I'm glad she's retiring. I think she did the country a great service by retiring. Did a poor job and cost the country a lot.”
pic.twitter.com/AskExsTp75— Benny Johnson (@bennyjohnson) November 6, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
