ഇലോണ്‍ മസ്‌കിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന പദവി അലങ്കരിച്ച് എണ്‍പത്തിയൊന്നുകാരന്‍ ലാരി എല്ലിസണ്‍. ഒറാക്കിള്‍ ക്ലൗഡ് കംപ്യൂങ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് ലാരി എല്ലിസണ്‍.
ഓറാക്കിള്‍ കോര്‍പ്പറേഷന്റെ ഓഹരി വിപണിയിലെ നേട്ടമാണ് ലാരിയുടെ മുന്നേറ്റത്തിന് കാരണം. ജൂണ്‍ മാസത്തില്‍ 25090 കോടി ഡോളറായിരുന്നു ലാരിയുടെ സമ്പാദ്യം. ഒറാക്കിള്‍ കോര്‍പ്പറേഷന്‍ ഓഹരിയില്‍ കുതിച്ചു ചാട്ടം തുടര്‍ന്നതോടെ ലാരിയുടെ സമ്പാദ്യത്തില്‍ 101 ബില്യണ്‍ ഡോളറിന്റെ നേട്ടമാണുണ്ടാക്കിയത്.
ഇത്രയും നാള്‍ സമ്പന്നന്മാരുടെ പട്ടികയില്‍ മസ്‌കിന് പിന്നില്‍ രണ്ടാമനായിരുന്നു ലാരി. ഇനി ലാരിക്ക് പിന്നിലാണ് മസ്‌കിന്റെ സ്ഥാനം. ഒറ്റ പകല്‍ കൊണ്ടാണ് മസ്‌കിനെ മറികടന്ന് ലാരി പട്ടികയില്‍ ഒന്നാമതെത്തിയത്. ഒറാക്കിളില്‍ 41 ശതമാനം ഓഹരിയാണ് ലാരി എല്ലിസണിനുള്ളത്.
ടെക് ഭീമന്മാരായ ഒറാക്കിള്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫീസറുമായിരുന്നു ലാരി എല്ലിസണ്‍. 1977 ലാണ് ലാരി സഹസ്ഥാപകനായി 2000 ഡോളര്‍ നിക്ഷേപത്തില്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ ആരംഭിക്കുന്നത്. ഫോബ്‌സ് റിപ്പോര്‍ട്ടനുസരിച്ച് പാരമൗണ്ട് സ്‌കൈഡാന്‍സില്‍ 50 ശതമാനം ഓഹരിയും ലാരി എല്ലിസണിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
