ന്യൂയോർക്ക്: എച്ച്-1ബി വിസ പ്രോഗ്രാം പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ ഒരുങ്ങി റിപ്ലബിക്കൻ പാർട്ടി അംഗം മാജറി ടെയ്‌ല.
ഈ പ്രോഗ്രാം ഇല്ലാതാക്കുന്നത് വിദേശികൾക്ക് യുഎസിലേക്ക് വരാനും എച്ച്-1ബി വിസകൾ വഴി പൗരത്വം നേടാനുമുള്ള വഴി അടയ്ക്കുമെന്ന് ഗ്രീൻഎക്‌സിൽ പങ്കിട്ട വീഡിയോയിൽ ജോർജിയയിൽനിന്നുള്ള ജനപ്രതിനിധി മാജറി ടെയ്‌ല പറഞ്ഞു.
ജോലിക്കായി യുഎസിലേക്ക് വരുന്ന വിദേശികൾക്ക് അവരുടെ വിസ കാലാവധി കഴിയുമ്പോൾ തിരിച്ചു പോകാൻ കഴിയുന്ന തരത്തിൽ നിയമം മാറ്റണമെന്ന് ടെയ്‌ല പറയുന്നു .
യുഎസിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന, അവർക്കു പരിചരണം നൽകുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ മെഡിക്കൽ പ്രഫഷനലുകൾക്കു നൽകുന്ന വീസകൾക്കു പ്രതിവർഷം 10,000 എന്ന പരിധി അനുവദിക്കുന്ന ഒരു ഇളവു മാത്രമേ തന്റെ ബില്ലിൽ ഉണ്ടാകൂ എന്നാണ് മാജറി ടെയ്‌ല ഗ്രീനിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
