വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് മേലുള്ള താരിഫ് നിരക്ക് ഇരട്ടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനം അധിക തീരുവ ചുമത്തുന്ന ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഒപ്പുവെച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. റഷ്യന്‍ എണ്ണയും ആയുധങ്ങളും വാങ്ങിയതിനുള്ള പ്രതികാര നടപടിയാണിത്.
യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് നേരത്തെ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ തീരുവ പ്രഖ്യാപനത്തോടെ ഇന്ത്യയ്‌ക്കെതിരായ തീരുവ ഫലത്തില്‍ 50 ശതമാനമായി ഉയര്‍ന്നു. ഇതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യക്ക് മേലായി.
ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവ 'ഗണ്യമായി ഉയര്‍ത്തുമെന്ന്' യുഎസ് പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു. 'ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ല, കാരണം അവര്‍ നമ്മളുമായി ധാരാളം വ്യാപാരം നടത്തുന്നു, പക്ഷേ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാല്‍ ഞങ്ങള്‍ 25 ശതമാനത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കി, പക്ഷേ അടുത്ത 24 മണിക്കൂറിനുള്ളില്‍ ആ നിരക്ക് ഗണ്യമായി ഉയര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു,' ട്രംപ് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
