ലീക്ക് ഓഡിയോ വിഷയത്തിൽ വിറ്റ്കോഫിനെ സംരക്ഷിച്ചു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫിനെ, ലീക്ക് ആയി പുറത്തുവന്ന ഒരു ഫോൺകോളിൽ റഷ്യൻ ഉദ്യോഗസ്ഥന് ട്രംപിനെ എങ്ങനെ സമീപിക്കാമെന്ന് ഉപദേശം നൽകിയതായി റിപ്പോർട്ടുകൾ വന്നതിന് ശേഷവും അദ്ദേഹം സംരക്ഷിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ആ ഓഡിയോ താൻ കേട്ടിട്ടില്ലെന്നും വിറ്റ്കോഫ് ചെയ്തത് “ഒരു ഡീൽ മേക്കർ ചെയ്യുന്ന കാര്യമാണ്” എന്നും ആണ് ട്രംപ് വ്യക്തമാക്കിയത്. ലീക്ക് കോളിലെ സംഭാഷണം കഴിഞ്ഞ മാസം ആണ് നടന്നത്. വിറ്റ്കോഫ് ഈ വർഷം പലതവണ മോസ്കോ സന്ദർശിച്ചിട്ടുണ്ട്. അടുത്ത ആഴ്ച വിറ്റ്കോഫ് വീണ്ടും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കാണാനിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വിറ്റ്കോഫ്, റഷ്യൻ വിദേശ നയ ഉപദേഷ്ടാവായ യൂറി ഉഷാക്കോവിന് ട്രംപിന്റെ ശ്രദ്ധ നേടാനുള്ള മാർഗങ്ങൾ വിശദീകരിച്ചു ഉപദേശം നൽകി എന്നാണ് ബ്ലൂംബെർഗ് പുറത്തുവിട്ട ട്രാൻസ്‌ക്രിപ്റ്റിൽ വ്യക്തമാകുന്നത്. "ട്രംപിനെ അഭിനന്ദിക്കുക. അദ്ദേഹം സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മനുഷ്യനാണ്” എന്ന് ബഹുമാനമറിയിക്കുക. ഇത് നല്ല അന്തരീക്ഷത്തിൽ കോളിനെ പൂർത്തിയാക്കും" എന്നാണ് വിറ്റ്കോഫ് ഉപദേശിച്ചത്.
എന്നാൽ ട്രംപ് ഇതിനെ വളരെ സമാധാനപരമായി ആണ് സമീപിച്ചത്. ഇത് സാധാരണ ഒരു സംഭാഷണം മാത്രം ആണെന്നും ഒരു സാധാരണ ഡീൽ മേക്ക് ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത് എന്നും സമാധാനം ഉണ്ടാക്കാനുള്ള ശ്രമം എന്നുമാണ് ട്രംപ് ഇതിനെ കുറിച്ച് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
