വാഷിംഗ്ടൺ: സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം.
സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വാഷിംഗ്ടൺ സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം. ഏഴ് വർഷത്തിന് ശേഷനാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയിലെത്തുന്നത്.
എങ്കിലും, ഇസ്രായേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ യുഎസ് ഭരണകൂടം ഇപ്പോഴും ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് വിവരം. ട്രംപിന്റെ ഗാസ സമാധാന ശ്രമങ്ങൾക്ക് ഇസ്രായേലിന്റെ പിന്തുണ അനിവാര്യമായതിനാൽ വിഷയം വളരെ ശ്രദ്ധയോടെയാണ് അമേരിക്ക വിഷയം കൈകാര്യം ചെയ്യുന്നത്.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുകയോ ചോർന്നുപോകുകയോ ചെയ്യുമെന്ന ആശങ്കയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്.
റിയാദും ബീജിംഗും തമ്മിലുള്ള വളർന്നുവരുന്ന സഹകരണം, സമീപകാല സംയുക്ത നാവിക അഭ്യാസങ്ങളും 2023-ൽ സൗദി-ഇറാനിയൻ സൗഹൃദത്തിന് മധ്യസ്ഥത വഹിക്കുന്നതിൽ ചൈനയുടെ പങ്ക് എന്നിവയിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
