ബോസ്റ്റൺ: ബോസ്റ്റണിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഒരു നായയെക്കുറിച്ച് MSPCA (Massachusetts Socitey for the Prevention of Cruetly to Animals) അന്വേഷണം ആരംഭിച്ചു. 'ഫിയെറോ' എന്ന് പേരിട്ട നായയെ ഈ ആഴ്ചയുടെ തുടക്കത്തിലാണ് MSPCAയുടെ ആഞ്ചൽ മെഡിക്കൽ സെന്ററിൽ എത്തിച്ചത്.
നായ അങ്ങേയറ്റം മെലിഞ്ഞ നിലയിലായിരുന്നു. ഇത് ക്രൂരമായ പ്രവർത്തിയുടെ ഫലമാണോ അതോ നായ വളരെക്കാലം പുറത്ത് കഴിഞ്ഞതിന്റെ ഫലമാണോ എന്ന് വ്യക്തമല്ല. കൃത്യസമയത്ത് കണ്ടെത്തിയത് ഭാഗ്യമായെന്ന് MSPCA അറിയിച്ചു.
നിലവിൽ, നായയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചികിത്സകൾ നടക്കുകയാണ്. ഇതിന് ഏറെ ആഴ്ചകൾ എടുത്തേക്കാം. ബോസ്റ്റൺ അനിമൽ കൺട്രോളും ഫിയെറോയുടെ പൂർവ്വസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ MSPCA ആഞ്ചൽ നിയമ നിർവഹണ വിഭാഗവുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
