ഡെമോക്രാറ്റിക് പ്രൈമറി: ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

MARCH 12, 2026, 11:01 PM

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക ജൂലി ടി. ലി മത്സരിക്കുന്നു. ഓഗസ്റ്റ് 11നാണ് മിനസോട്ടയിലെ ഡെമോക്രാറ്റിക് പ്രൈമറി നടക്കുക.

മുൻപ് മിനിയാപൊളിസിലെ യുഎസ് അറ്റോർണി ഓഫീസിൽ ജോലി ചെയ്തിരുന്നു ജൂലി ടി. ലി. ഇമിഗ്രേഷൻ പരിഷ്‌കരണം, വിദ്യാഭ്യാസ ഫണ്ടിംഗ്, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ എന്നിവയ്ക്കാണ് ജൂലി മുൻഗണന നൽകുന്നത്.

2025 ഫെബ്രുവരിയിൽ കോടതിയിൽ വെച്ച് ഇമിഗ്രേഷൻ കേസുകളുടെ അമിതഭാരത്തെക്കുറിച്ച് വൈകാരികമായി സംസാരിച്ചതിനെത്തുടർന്ന് ജൂലി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആ സംഭവത്തിന് പിന്നാലെ ട്രംപ് ഭരണകൂടം ഇവരെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

vachakam
vachakam
vachakam

2019 മുതൽ ഇൽഹാൻ ഒമർ പ്രതിനിധീകരിക്കുന്ന മിനസോട്ടയിലെ അഞ്ചാം കോൺഗ്രസ് ഡിസ്ട്രിക്ട്. 1960ന് ശേഷം ഈ മണ്ഡലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചിട്ടില്ല.

കഴിഞ്ഞ തവണത്തെ പ്രൈമറിയിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഇൽഹാൻ ഒമർ വിജയിച്ചത്. ഇത്തവണ ജൂലിയുടെ വരവ് പോരാട്ടം കൂടുതൽ കടുപ്പിക്കും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam