ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ഡെമോക്രാറ്റിക് ഗവർണർമാർ

AUGUST 29, 2025, 1:38 AM

വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന നഗരങ്ങളലേക്ക് സൈന്യത്തെ അയക്കുമെന്നുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ നിലപാടുമായി ഡെമോക്രാറ്റിക് ഗവർണർമാർ. ഡെമോക്രാറ്റിക് ഗവർണേഴ്‌സ് അസോസയേഷൻ സംഘടിപ്പിച്ച ഒരു കത്തിൽ ഒപ്പിട്ടുകൊണ്ട് മിക്ക ഡെമോക്രാറ്റിക് ഗവർണർമാരും ട്രംപിന്റെ നീക്കത്തെ 'അധികാര ദുർവിനയോഗം' എന്ന് വശേഷിപ്പിച്ചു.

നിയമപാലനത്തിനായി സൈന്യത്തെ വിന്യസിക്കുന്നത് അനാവശ്യവും നിയമവിരുദ്ധവുമാണെന്ന് കത്തിൽ ഗവർണർമാർ ചൂണ്ടിക്കാട്ടി. ഇല്ലനോയിസ്, മേരിലാൻഡ്, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളലേക്ക് അവിടത്തെ ഗവർണർമാരുടെ അനുമതിയില്ലാതെ സൈന്യത്തെ അയക്കാനുള്ള പ്രസിഡന്റിന്റെ ശ്രമം രാജ്യത്തെ നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നതാണെന്നും അവർ ആരോപിച്ചു.

വാഷിംഗ്ടൺ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ ട്രംപ് സൈന്യത്തെ വിന്യസിക്കുകയും ചിക്കാഗോ പോലുള്ള ഡെമോക്രാറ്റിക് നഗരങ്ങളലേക്ക് സൈന്യത്തെ അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങൾ എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ഈ സൈനിക വിന്യാസങ്ങൾ നിയമ നിർവഹണത്തിൽ കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും യു.എസ്. രാജ്യത്ത് കുറ്റകൃത്യങ്ങൾ മൊത്തത്തിൽ കുറഞ്ഞിട്ടുണ്ടെന്നും റപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

ട്രംപ് സർക്കാരിന്റെ ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ നീക്കമായാണ് ഈ സൈനിക വിന്യാസ ഭീഷണികളെ ഗവർണർമാർ കാണുന്നത്. അതേസമയം, ഡെമോക്രാറ്റുകൾ 'പ്രസിദ്ധിക്ക് വേണ്ടി കളിക്കുന്നവരാണെന്നും' കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ശ്രദ്ധിക്കുന്നതിന് പകരം തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്‌സൺ ആരോപിച്ചു.

ഈ കത്തിൽ ഹവായ്, കണക്റ്റിക്കട്ട്, അരസോണ, മിനസോട്ട എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ ഒപ്പിട്ടിട്ടില്ല.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam