കെൻ്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണ സംഭവത്തിൽ മരണം 11 ആയി. കെൻ്റിക്കിയിലെ ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാർസൽ സർവീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകർന്നത്.
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം. മക്ഡൊണൽ ഡഗ്ലസ് നിർമിക്ക എംഡി 11 എഫ് വിമാനമാണ് തകർന്നുവീണത്. പറന്നുയരാൻ അനുമതി ലഭിച്ചപ്പോൾ ഇടതു വിങ്ങിൽ വലിയൊരു തീപിടുത്തമുണ്ടായതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അംഗം ടോഡ് ഇൻമാൻ പറഞ്ഞു.
വിമാനത്താവളം ഉൾപ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകർന്നു വീണത്. സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു. എങ്കിലും വിമാനത്താവളത്തിലെ ഒരു റൺവേ തുറന്നിട്ടുണ്ട്. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലൺ ഇന്ധനവുമായാണ് വിമാനം പറന്നുയർന്നതെന്നാണ് വിവരം.
കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും ഡാറ്റ റെക്കോർഡറും കണ്ടെടുത്തു, എഞ്ചിൻ എയർഫീൽഡിൽ നിന്ന് കണ്ടെത്തി, ഇൻമാൻ പറഞ്ഞു. ലൂയിസ്‌വില്ലയിലെ ഒകൊലോണ ഫയർ ഡിസ്ട്രിക്റ്റിന്റെ തലവനായ മാർക്ക് ലിറ്റിൽ, അവശിഷ്ടങ്ങൾ നീക്കി തിരച്ചിൽ നടത്തേണ്ടിവരുമെന്ന് പറഞ്ഞു.
പൊള്ളലേറ്റ വിഭാഗത്തിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ലൂയിസ്‌വില്ലെ യൂണിവേഴ്സിറ്റി ആശുപത്രി അറിയിച്ചു. പതിനെട്ട് പേരെ ആ ആശുപത്രിയിലോ മറ്റ് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലോ ചികിത്സിച്ച് ഡിസ്ചാർജ് ചെയ്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
