ഡാളസ്: ഡാളസിലെ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിക്ക് 2024ലെ മികച്ച ഇടവക അവാർഡ് ലഭിച്ചു. മാതൃകാപരമായ സാമ്പത്തിക മാനേജ്‌മെന്റും മികച്ച പ്രവർത്തനങ്ങളും കാഴ്ചവെച്ച ഇടവകകൾക്ക് നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം നൽകുന്ന അംഗീകാരമാണിത്.
ജൂലൈ 27 നു ഞായറാഴ്ച ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ ഇടവക വികാരി റവ റെജിൻ രാജുവിൽ നിന്നും 2024 വർഷത്തെ ട്രസ്റ്റിമാരായ എബി തോമസ് വിനോദ് ചെറിയാൻ, വൈസ് പ്രസിഡന്റ് കുരിയൻ ഈശോ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
അക്കൗണ്ടുകളുടെ കൃത്യമായ സൂക്ഷ്മപരിശോധന, സമയബന്ധിതമായി ഓഡിറ്റ് ചെയ്ത 501(സി) സാമ്പത്തിക രേഖകൾ സമർപ്പിക്കൽ, ശക്തമായ സാമ്പത്തിക സ്ഥിതി നിലനിർത്തൽ എന്നിവ ഈ അവാർഡിനായുള്ള പ്രധാന മാനദണ്ഡങ്ങളായിരുന്നു.
ഇടവകാംഗങ്ങളുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും പൂർണ്ണ പിന്തുണയും സഹകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഭാരവാഹികൾ അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്