ഷെർമൻ, ടെക്‌സസ്: ഏകദേശം 500 ഗ്രാം മെത്താംഫെറ്റാമൈൻ കടത്തിയ കേസിൽ ഡാലസ് സ്വദേശിയായ ഡെൽഡ്രിക്ക് ഡാമോണ്ട് ലൂയിസ് എന്ന 40കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ കേസിൽ ലൂയിസിന് ജീവിതാവസാനം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് യു.എസ്. അറ്റോർണി ജയ് ആർ. കോംബ്‌സ് അറിയിച്ചു. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.
കിഴക്കൻ ടെക്‌സാസിലെ ഫെഡറൽ കോടതിയാണ് ഇയാളെ മയക്കുമരുന്ന് കടത്ത് കേസിൽ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഗ്രേസൺ കൗണ്ടിയിൽ നടന്ന മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ലൂയിസ് മെത്താംഫെറ്റാമൈൻ വിതരണക്കാരനാണെന്ന് തിരിച്ചറിഞ്ഞത്.
ഏകദേശം 490 ഗ്രാം മെത്താംഫെറ്റാമൈൻ ഇയാൾ വിറ്റതായി കോടതിയിൽ സമർപ്പിച്ച തെളിവുകളിൽ നിന്ന് വ്യക്തമായി. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഫോൺ സംഭാഷണങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവയും തെളിവുകളായി പരിഗണിച്ചു.
എഫ്.ബി.ഐ., ഗ്രേസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഷെർമൻ പോലീസ് ഡിപ്പാർട്ട്‌മെന്റ്, ഡാലസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സംയുക്ത അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്