ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് വിജയികളെ ഡാളസ് മലയാളി അസോസിയേഷൻ ആദരിച്ചു

JULY 10, 2025, 12:33 AM

ഡാളസ്: ഹൂസ്റ്റണിൽ വച്ചു നടന്ന മുപ്പത്തിയഞ്ചാമതു ഇന്റർ നാഷണൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ അതിസാഹസീകമായി പൊരുതി കാലിേേഫാർണിയ ബ്‌ളാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്നു ഗെയ്മുകൾക്കു പരാജയപ്പെടുത്തി വിജയക്കൊടിയേന്തിയ ഡാളസ് സ്‌ട്രൈക്കേഴ്‌സിനെ അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ഡാളസ് മലയാളി അസോസിയേഷൻ ആദരിച്ചു.

ഇർവിംഗ് ഇൻഡ്യൻ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റൻ റോബിൻ ജോസഫിനു വിജയ ടീമിന്റെ ചിത്രം ആലേഖനം ചെയ്ത അംഗീകാരഫലകം സമ്മാനിച്ചു. ഫോമാ സൗത്ത്‌വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, അസോസിയേഷൻ ഡയറകടർ ഡസ്റ്റർ ഫെരേര, ഡാലസ് സ്‌ട്രൈക്കഴ്‌സ് മാനേജർ തങ്കച്ചൻ ജോസഫ്, സ്‌ട്രൈക്കേഴ്‌സ് വൈസ് പ്രസിഡന്റ് സുനിൽ തലവടി, ചീഫ് കോച്ച് ജിനു കുടിലിൽ, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വുമൺസ് ചെയർ പെഴ്‌സനും ഫോമ വുമൺസ് ഫോറം പ്രതിനിധിയുമായ രഷ്മ രഞ്ജിത് തുടങ്ങിയവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു.


vachakam
vachakam
vachakam

മൂന്നു ദശകങ്ങൾക്കു മുമ്പു ഡാളസ് സ്‌ട്രൈക്കേഴ്‌സും ലീഗും അന്തർദേശീയ വോളിബോൾ വേദിയിലെ അത്ഭുതപ്രതിഭയായ ജിമ്മി ജോർജിന്റെ സ്മരണാത്ഥം തുടക്കം കുറിച്ച ടൂർണമെന്റ് ഇന്നിപ്പോൾ സ്‌പോട്‌സ് പ്രേമികളായ നോർത്തമേരിക്കൻ മലയാളികളുടെ ഹരമായി മാറിയിരിക്കുന്നു. അടുത്തവർഷം മെയ് മാസത്തിൽ ഡാളസിൽ അരങ്ങേറുന്ന മത്‌സരത്തിൽ മാറ്റുരയ്ക്കുവാനായി കാനഡ ഉൾപ്പെടെയുള്ള നോർത്തമേരിക്കയിലെ ടീമുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഡാളസ് സ്‌ട്രൈക്കേഴ്‌സിന്റെ വിജയത്തിന്റെ പിന്നിൽ തിളങ്ങിയ മറ്റു താരങ്ങൾ: ജോനാ മാത്യു (എംവിപി), സീൽവാനുസ് സജു, ജൂഡ് ഐസക്ക്, ഡാനിയൽ ഇല്ലിക്കൽ, ട്രോയി ഫിലിപ്പ്, ജോഷ്വാ കുടിലിൽ, അരോൺ മാത്യു, സാക്ക് തോമസ്, പീറ്റർ അലക്‌സ്, ജോനാഥൻ സാമുവൽ, ജേക്കബ് സ്‌ക്കറിയ, എയ്ഡൻ ജോർജ്, നിഖിൽ ജോൺ, എന്നിവർ. സേവിയർ ഫിലിപ്പ്, മനോജ് പാപ്പൻ എന്നിവർ സ്‌ട്രൈക്കേഴ്‌സിനെ പ്രതികരിച്ചു സംസാരിച്ചു.


vachakam
vachakam
vachakam

ഡാളസ് മലയാളി അസോസിയേഷൻ സെക്രട്ടറി സിൻജോ തോമസ്, ട്രഷററാർ സെയ്ജു വർഗീസ് എന്നിവർ പ്രോഗ്രാം നയിച്ചു.

ബിനോയി സെബാസ്റ്റ്യൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam