പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ നടപടി ഒഴിവാക്കാൻ ഫെഡറൽ ഏജന്റുമാർക്ക് കോടതി ഉത്തരവ്

OCTOBER 10, 2025, 12:12 PM

ഷിക്കാഗോ: പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ICE, DHS ഏജന്റുമാർ നടത്തുന്ന ആക്രമണങ്ങൾ ഒഴിവാക്കാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു.

യു.എസ്. ഡിസ്ട്രിക്ട് ജഡ്ജി സാറാ എല്ലിസ് പുറപ്പെടുവിച്ച താൽക്കാലിക വിലക്ക് ഉത്തരവ് (TRO), ഒരു കുറ്റകൃത്യം ചെയ്തു എന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങൾ ഇല്ലാത്തപക്ഷം മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ, മറ്റ് പൗരന്മാർ എന്നിവർക്കെതിരെ 'കലാപ നിയന്ത്രണ ആയുധങ്ങൾ' ഉപയോഗിക്കുന്നതിൽ നിന്ന് ഫെഡറൽ ഏജന്റുമാരെ വിലക്കുന്നു.

ബ്രോഡ്‌വ്യൂ ICE കേന്ദ്രത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ ഫെഡറൽ ഏജന്റുമാർ പെപ്പർ ബോളുകൾ ഉപയോഗിച്ച് തന്നെ ആക്രമിച്ചു എന്ന് പറയുന്ന പാസ്റ്റർ ഡേവിഡ് ബ്ലാക്ക് ഉൾപ്പെടെയുള്ളവരാണ് കേസ് ഫയൽ ചെയ്തത്.

vachakam
vachakam
vachakam

മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിനോ, ഭീഷണിപ്പെടുത്തുന്നതിനോ, ബലപ്രയോഗം നടത്തുന്നതിനോ ജഡ്ജിയുടെ ഉത്തരവിൽ വിലക്കുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam