ഷിക്കാഗോ മലയാളി അസോസിയേഷൻ 2025-27 ഭരണ സമിതി പ്രവർത്തന ഉദ്ഘാടനം 31ന്

OCTOBER 27, 2025, 11:17 PM

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജെസ്സി റിൻസി അംഗംങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 

ജോസ് മണക്കാട്ട് (പ്രസിഡന്റ്), ലുക്ക് ചിറയിൽ (വൈസ് പ്രസിഡന്റ്), ബിജു മുണ്ടക്കൽ (ജനറൽ സെക്രട്ടറി), സാറ അനിൽ (ജോയിന്റ് സെക്രട്ടറി), അച്ചൻകുഞ്ഞ് മാത്യു (ട്രഷറർ), പ്രിൻസ് ഈപ്പൻ (ജോയിന്റ് ട്രഷറർ) എന്നിവരെ കൂടാതെ ഇരുപത് പേരടങ്ങുന്ന ബോർഡ് അംഗങ്ങളും ചുമതലയേറ്റു.

ഷിക്കാഗോ മലയാളി അസോസിയേഷനെ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ജോസ് മണക്കാട്ടും 53 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് സെക്രട്ടറി ബിജു മുണ്ടക്കലും ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. 

vachakam
vachakam
vachakam


ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും കേരളപ്പിറവി ആഘോഷവും ഒക്ടോബർ 31 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ഈ സംഘടനയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ഔപചാരികമായി തുടക്കം കുറിക്കുന്നത് സംഘടനയെ നാളിതുവരെ നയിച്ച മുൻ പ്രസിഡന്റുമാരാണ്. അതോടൊപ്പം 69-ാമത് കേരളപ്പിറവിയുടെ ആഘോഷങ്ങൾ ഷിക്കാഗോ സീറോ മലബാർ സഭാ പിതാവ് മാർ ജോയി ആലപ്പാട്ട് നിർവഹിക്കും.

vachakam
vachakam
vachakam

ഈ പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam