ലെബനൻ (ഇൻഡ്യാന): തെറ്റിപ്പോയ ഒരു വീട്ടിലെത്തിയ ക്ലീനിങ് തൊഴിലാളിയായ മരിയ ഫ്‌ളോറിൻഡ റിയോസ് പെരസ് ഡി വെലാസ്‌ക്വസിനെ (32) വെടിവെച്ചു കൊന്ന സംഭവത്തിൽ, വീട്ടുടമയായ കട്ട് ആൻഡേഴ്‌സനെതിരെ (62) 'സ്വമേധയാ ഉള്ള നരഹത്യക്ക്' (Voluntary Manslaughter) തിങ്കളാഴ്ച കുറ്റം ചുമത്തി.
നവംബർ 5ന് രാവിലെയാണ് സംഭവം. മറ്റൊരിടത്തേക്ക് പേകേണ്ട ക്ലീനിങ് സംഘം അബദ്ധത്തിൽ ആൻഡേഴ്‌സന്റെ വീട്ടുവാതിൽക്കൽ എത്തുകയായിരുന്നു.
വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് ഒരു മിനിറ്റിനുള്ളിൽ ആൻഡേഴ്‌സൺ മുന്നറിയിപ്പില്ലാതെ വാതിലിലൂടെ വെടിയുതിർക്കുകയായിരുന്നു.
മരണകാരണമായ ഈ സംഭവം, സ്വയരക്ഷയ്ക്കായി മാരകശക്തി ഉപയോഗിക്കാൻ അനുമതി നൽകുന്ന 'സ്റ്റാൻഡ്‌യുവർഗ്രൗണ്ട്' (Stand-Your-Ground) നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതിനെക്കുറിച്ചുള്ള നിയമപരമായ പരീക്ഷണം കൂടിയാണ്.
കുറ്റം തെളിഞ്ഞാൽ 10 മുതൽ 30 വർഷം വരെ തടവും $10,000 പിഴയും ലഭിച്ചേക്കാം.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
