ഡാളസ് : ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കുന്നു.
ഡാളസ് സെന്റ് പോൾസ് മാർത്തോമ ദേവാലയത്തിൽ വച്ച് (1002, Barnes Bridge Rd, Mesquite, TX 75150) നടക്കുന്ന സെമിനാർ ഡിസംബർ 18നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.
വിഷയം: Christiantiy in India: Past, Present and Future (ഇന്ത്യയിലെ ക്രൈസ്തവ സമൂഹം: ഭൂതകാലം, വർത്തമാനകാലം, ഭാവി)
റവ. ഡോ. ജോൺസൺ തേക്കടയിൽ (ബിഷപ്‌സ് കമ്മീസറി, ഇവാഞ്ചലിക്കൽ ചർച്ച്, മലബാർ, എഴുത്തുകാരൻ, അപ്പോളജിസ്റ്റ്) മുഖ്യാതിഥിയായി സെമിനാറിന് നേതൃത്വം നൽകും.
ക്രിസ്ത്യൻ അപ്പോളജെറ്റിക്‌സ് ഡാളസ് (Christian Apologetics Dallas) സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ഷാജി രാമപുരം (972) 261 -4221, പ്രശാന്ത് ഡി (619) 831 -9921,
തോമസ് ജോർജ് (469) 540 -6983, പി.പി.ചെറിയാൻ (214) 450 -4107.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
