ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 'നാഷണൽ സീനിയർസ് ഡേ ' ആഘോഷം ആഗസ്റ്റ് 20 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മൗണ്ട് പ്രോസ്‌പെക്റ്റിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വെച്ച് നടക്കും.
കാസർകോട് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥി ആയിരിക്കും. മുതിർന്ന അംഗങ്ങളുടെ കലാപരിപാടികൾ, മനോജ് അച്ചേട്ട് നയിക്കുന്ന ഡിജിറ്റൽ സ്‌കിൽസ് ക്ലാസ്
എന്നിവയുൾപ്പെടെ ഉള്ള പരിപാടികളാണ് ആഘോഷത്തോടനുബന്ധിച്ച് നടക്കുകയെന്ന് പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, പരിപാടിയുടെ മുഖ്യ കോർഡിനേറ്ററായ വർഗീസ് തോമസ്, കോ-ഓർഡിനേറ്റർമാരായ ഫിലിപ്പ് ലൂക്കോസ്, തോമസ് വിൻസെന്റ് എന്നിവർ പറഞ്ഞു.
ഈ പരിപാടിയിലേക്ക് മുതിർന്നവരുൾപ്പെടെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്