ഷിക്കാഗോ: ഷിക്കാഗോയിലെ എന്നല്ല, അമേരിക്കയിലെ ആദ്യകാല സംഘടനകളിൽ ഒന്നും, അംഗബലം കൊണ്ടും, ജനോപകാരപ്രദമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടും ഷിക്കാഗോ മലയാളിസമൂഹത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നതുമായ ദി മലയാളി അസോസിയേഷൻ ഓഫ് ഷിക്കാഗോ (സി.എം.എ) അതിന്റെ പുരോഗമന പാതയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. 50 വർഷം പിന്നിട്ട അസോസിയേഷൻ സമീപകാല ശിഥില അവസ്ഥയിൽ നിന്നും കരകയറിയിരിക്കുന്നു. സർവഥാ യോഗ്യനായ ഒരു നേതാവും, 6 എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, ഏതാണ്ട് 20 വ്യത്യസ്ത കഴിവുകളുള്ള ബോർഡ് അംഗങ്ങൾ അടങ്ങിയ പുതിയ ഭരണസമിതിയെ (2025-2027) പ്രബുദ്ധരായ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നു.
ഷിക്കാഗോയിലെ സാമൂഹിക സാമുദായിക സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രശോഭിച്ചിരുന്ന ജോസ് മണക്കാട്ട് തന്റെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് അംഗങ്ങൾ ആഗ്രഹിച്ച രീതിയിൽ ആയിരുന്നവെന്നത് ജോസ് മണക്കാടനും തന്റെ ഡ്രീം ടീം 2025 പാനലിനും ഒരു അനുകൂല ഘടകമായിരുന്നു. എല്ലാതരം സന്തുലിതാവസ്ഥകളും മാനിച്ചുകൊണ്ടു വളരെ കിറുകൃത്യതയോടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത്, അവതരിപ്പിച്ച ഡ്രീം ടീം 2025 പാനലും, ഇലക്ഷൻ മാനിഫെസ്റ്റോയും സംഘടനയുടെ പുരോഗതിയെയും ഐക്യത്തേയും മുന്നിൽ കണ്ടുകൊണ്ടാണ് എന്ന് മനസിലാക്കിയ ഷിക്കാഗോ മലയാളികൾ രണ്ടുകൈയും നീട്ടി ജോസ് മണക്കാടനെയും അദ്ദേഹത്തിന്റെ ഡ്രീം ടീം 2025 പാനലിനേയും സമ്പൂർണമായി സ്വീകരിച്ചതിന്റെ ഉത്തമോദാഹരണം ആണ്. അംഗങ്ങൾ ജോസിനു നൽകിയ 1092 എന്ന മാർക്ക്. ആകെ പോൾ ചെയ്ത വോട്ട് 1239.
വ്യക്തമായ കാഴ്ചപ്പാടുകളോടെ മികവാർന്ന സംഘടനാ പ്രവർത്തന രീതികൾ അവലംബിക്കുന്ന ജോസ് മണക്കാട് ഷിക്കാഗോയിലും ഫോമയിലൂടെ ദേശിയ തലത്തിലും വളരെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്. എല്ലാത്തിനുമുപരി ജോസ് മണക്കാടിന്റെ ലാളിത്യം എല്ലാവരേയും കൂടെനിർത്തുന്നതിനുള്ള വ്യഗ്രത, വശ്യമായ പുഞ്ചിരി, അക്ഷരാർത്ഥത്തിൽ ഷിക്കാഗോ മലയാളികൾ പ്രതീക്ഷിച്ച വിജയം.
ഐക്യത്തോടെ വിഭാഗീയതയില്ലാതെ, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനത്തോടെ സംഘടനയെ നേരായ ദിശയിലേക്കു നയിക്കുവാൻ എല്ലാ സംഘടനാംഗങ്ങൾക്കും സാധിക്കട്ടെ എന്നാശംസിക്കുന്നു. വിജയികളായ ഡ്രീം ടീമിലെ എല്ലാ അംഗങ്ങൾക്കും അവരെ വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാ സംഘടനാഗംങ്ങൾക്കും അഭിനന്ദനങ്ങൾ.
ജോസ് ചെന്നിക്കര
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്