ഷിക്കാഗോ: ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ 41-ാമത് ക്രിസ്തുമസ് ആഘോഷം ഡിസംബർ 13-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മേരി ക്യൂൻ ഓഫ് ഹെവൻ ചർച്ചിൽ , (426N. West Ave, Elmhurst, Illinois -60126) വച്ച് ആഘോഷിക്കുന്നു.
ഫാ. ആന്റണി അരവിന്ദശ്ശേരിയുടെ മുഖ്യാകാർമ്മികത്വത്തിൽ ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് പാരിഷ് ഹാളിൽ നടത്തപ്പെടുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായി സാന്റായെ വരവേല്പ്പും ക്രിസ്തുമസ് കരോളും കലാപരിപാടികളും ക്രിസ്തുമസ് വിരുന്നും ഉണ്ടായിരിക്കും.
ഈ അവസരത്തിൽ വളരെ സന്തോഷത്തോടും നന്ദിയോടും ഓർമപ്പെടു ത്തു കയാണ് 41 വർഷം മുമ്പ് ഡിസംബർ 1984 ൽ നാം ഷിക്കാഗോയിലെ അതിപുരാതനവും ഹിസ്റ്റോറിക്കൽ ലാൻഡ്മാർക്ക് ചർച്ചുമായ ഓൾഡ് സെന്റ് പാട്രിക് ചർച്ചിൽ ഫാ. ആന്റണി അരവിന്ദശ്ശേരിയുടെ സ്പിരിച്വൽ ലീഡർഷിപ്പിൽ വിശുദ്ധ കുർബാനയും ക്രിസ്തുമസ് ആഘോഷവും നടത്തി തുടക്കം കുറിച്ചതാണ്.
ഈ വർഷത്തെ ക്രിസ്തുമസ് മാസ്, അതിനുശേഷമുള്ള ക്രിസ്തുമസ് കേക്ക് & വൈൻ, ഡിന്നർ, എന്നാ ആഘോഷപരിപാടികളിലേയ്ക്കു നിങ്ങളെ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
സ്‌നേഹത്തോടെയും ക്രിസ്തു ആശംസകളോടേയും
ഹെറാൾഡ് ഫിഗ്‌രെദോ, പ്രസിഡന്റ്, ഷിക്കാഗോ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി, 630-400-1172
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
