ഷിക്കാഗോ : ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെൻറ്ററിൽ, 2026 ആഗസ്റ്റ് 6 മുതൽ 10 വരെ നടക്കുന്ന 16 -ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവെൻഷന്റെ ഷിക്കാഗോ കിക്ക് ഓഫ് കെ.സി.എസ് ക്‌നാനായ നൈറ്റിനോട് അനുബന്ധിച്ചു നടന്നു. ഷിക്കാഗോ ക്‌നാനായ സമൂഹം എല്ലാക്കാലവും ആവേശത്തോടെ ഏറ്റെടുക്കുന്ന ക്‌നാനായ കൺവെൻഷന് ഇത്തവണയും അതിഗംഭീരമായ സപ്പോർട്ടാണ് ലഭിച്ചത്.
കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ, ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ, ഷിക്കാഗോ ആർ.വി.പി ബാബു തൈപ്പറമ്പിൽ, കൺവെൻഷൻ രജിസ്‌ട്രേഷൻ ചെയർ രഞ്ജൻ വട്ടാടികുന്നേൽ, കോ -ചെയർ സനിഷ് അറക്കപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. കെ.സി.എസ് പ്രസിഡന്റ് ജോസ് ആനമലയുടെ നേതൃത്ത്വത്തിലുള്ള കെ.സി.എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പരിപാടികൾക്കു നേതൃത്വം നൽകി.
രജിസ്‌ട്രേഷൻ ഓപ്പൺ ചെയ്തു 22 ദിവസത്തിലേക്കെത്തിയപ്പോൾ നാനൂറിലപ്പറം രജിസ്‌ട്രേഷനിലേക്കെത്തുകയാണെന്നു ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ അറിയിച്ചു. കെ.സി.സി.എൻ.എ യുടെ ഏറ്റവും വലിയ യൂണിറ്റുകളിലൊന്നായ ഷിക്കാഗോ കെ.സി.എസ് ൽ നിന്നും ഏതാണ്ട് 166 ഫാമിലി രജിസ്‌ട്രേഷൻ പൂർത്തിയായി വരുന്നതായി ജനറൽ സെക്രട്ടറി അറിയിച്ചു.
ഗോൾഡ് സ്‌പോൺസർസ് (15K): ബിനു & ജിഷ പൂത്തറയിൽ, ജോയ് & ഫിൻസി നെടിയകാലയിൽ
സിൽവർ സ്‌പോൺസർ (10K): ബിനോയ് & ജിജോ പൂത്തറയിൽ, രാജു & സിബി പിണർക്കിയിൽ, ഷാജി & പ്രിയ പിണർക്കിയിൽ, ജോൺസൺ & ജിഞ്ചു വാഴപ്പള്ളിയിൽ, മുത്ത് & റിനി കല്ലിടുക്കിൽ, സഞ്ചു & സിന്ധു പുളിക്കത്തൊട്ടിയിൽ, സിറിയക് & സിജു കൂവക്കാട്ടിൽ
മെഗാ സ്‌പോൺസർസ് (7 ): സിറിൽ & ജിഷ പെരിങ്ങേലിൽ, ബിനു & ടോസ്മി കൈതക്കത്തൊട്ടിയിൽ, ജിബിറ്റ് & മരിയ കിഴക്കേക്കുറ്റ്
ഇവരെ കൂടാതെ 36 ഗ്രാൻഡ് സ്‌പോൺസേർസും(4K) 166 ഫാമിലി സ്‌പോൺസേർസും ഷിക്കാഗോയിൽ നിന്നും കെ.സി.സി.എൻ.എ കൺവൻഷനെ സപ്പോർട്ട് ചെയ്യുവാൻ കടന്നുവന്നിരിക്കുന്നു.
16 -ാമത് കെ.സി.സി.എൻ.എ നാഷണൽ കൺവൻഷനെ നെഞ്ചിലേറ്റിയിരിക്കുന്ന ഷിക്കാഗോ കെ.സി.എസ് ക്‌നാനായ സമൂഹത്തിനോടും അതിനു നേതൃത്വം കൊടുക്കുന്ന കെ.സി.എസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും കെ.സി.സി.എൻ.എ എക്‌സിക്യൂട്ടീവിന്റെ പേരിലും കൺവൻഷൻ സ്റ്റിയറിംഗ് കമ്മറ്റിയുടെ പേരിലുമുള്ള നന്ദി കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിലും, ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കലും, ഷിക്കാഗോ ആർ.വി.പി ബാബു തൈപ്പറമ്പിലും അറിയിച്ചു.
ടാമ്പ കെ.സി.സി.സി.എഫും മയാമി യൂണിറ്റും സംയുക്തമായി ആതിഥേയേത്വം വഹിക്കുന്ന കൺവെൻഷന്റെ ചെയർപേഴ്‌സൺ ജോബി ഊരാളിലാണ്.
ജെയിംസ് ഇല്ലിക്കൽ (ഫ്‌ളോറിഡ) പ്രസിഡന്റ്, സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക് ) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, വിപിൻ ചാലുങ്കൽ (ഷിക്കാഗോ) ജനറൽ സെക്രട്ടറി, സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ) ജോയിന്റ് സെക്രട്ടറി, ജോജോ തറയിൽ (ഹൂസ്റ്റൺ) ട്രഷറർ, ജേക്കബ് കുസുമാലയം(ന്യൂയോർക്ക്) വൈസ് പ്രസിഡന്റ്, ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റലാന്റ) ജോയിന്റ് ട്രെഷറർ എന്നിവരാണ് കെ.സി.സി.എൻ.എ യ്ക്ക് നേതൃത്വം നൽകുന്നത്.
ഇവരെ കൂടാതെ റീജിയണൽ വൈസ് പ്രസിഡന്റുമാരായ ഫിലിപ്‌സ് മാത്യു മാപ്പളശ്ശേരിൽ (ഹൂസ്റ്റൺ), അരുൺ ജോർജ് പൗവ്വത്തിൽ (മയാമി ), സിൽവസ്റ്റർ സിറിയക്ക് കൊടുന്നിനാംകുന്നേൽ (ഡാളസ്), ബാബു തൈപ്പറമ്പിൽ (ഷിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കൽ (ന്യൂയോർക്ക് ), ഗോഡ്‌വിൻ കൊച്ചുപുരക്കൽ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടൺ), ജോബിൻ മാനുവൽ മരങ്ങാട്ടിൽ (സാക്രമെന്റോ), ജോബി ഫിലിപ്പ് ഊരാളിൽ (ഫ്‌ളോറിഡ), മിന്നു എബ്രഹാം കൊടുന്നിനാംകുന്നേൽ (കാനഡ), വിമൻസ് ഫോറം നാഷണൽ പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം (ഡാളസ്), കെ. സി.വൈ. എൽ പ്രസിഡന്റ് ആൽവിൻ പിണർക്കയിൽ (ഷിക്കാഗോ), യുവജനവേദി നാഷണൽ പ്രസിഡന്റ് പുന്നൂസ് വഞ്ചിപുരക്കൽ (ടാമ്പ), സ്പിരിച്യുൽ ഡയറക്ടർ റവ. ഫാബോബൻ വട്ടംപുറത്ത് (സാൻ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എൻ.എ എക്‌സിക്യൂട്ടീവ് കമ്മറ്റി.
ബൈജു ആലപ്പാട്ട്, കെ.സി.സി.എൻ.എ പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
