എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ 42-ാമത് ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിക്കുന്നു. ഷിക്കാഗോയുടെ പ്രാന്തപ്രദേശങ്ങളിലെ 17 എപ്പിസ്‌കോപ്പൽ പള്ളികൾ ഉൾപ്പെടുന്നതാണ് ഈ സംഗമം.
യുവജന സ്‌പോർട്‌സ് വേദികൾ, ആത്മീയ കൺവെൻഷൻ, ഫാമിലി നൈറ്റ് പ്രോഗ്രാം, ചാരിറ്റി ഗിവിങ് എന്നീ തലങ്ങളിൽ പ്രസ്ഥാനം അതിന്റെ പ്രസക്തി അറിയിക്കുന്നു. ആചാരങ്ങളിലും വിശ്വാസങ്ങളിലും വ്യതിയാനങ്ങൾ ഉണ്ടെങ്കിലും, ക്രിസ്തുദേവന്റെ സ്‌നേഹം നമ്മളിൽ വസിപ്പാനും, മറ്റുള്ളവരിൽ ഈ സ്‌നേഹം ദർശിക്കുവാനും ഈ കൂട്ടായ്മകൾ സഹായമാകുന്നു.
2025, ഡിസംബർ 6 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ബെൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വെച്ച് ബിഷപ്പ് മാർ ജോസഫ് അങ്ങാടിയത്ത് ക്രിസ്മസ് ദൂത് നൽകുന്നു. ശ്രുതി മനോഹരമായ ക്രിസ്മസ് ഗാനങ്ങൾ, ഏലിയാമ്മ പുന്നൂസിന്റെ നേതൃത്വത്തിലും കൊയർ മാസ്റ്റർ സുനിൽ വർക്കിയുടെ പരിശീലനത്തിലും ഏകദേശം 40 ഓളം അംഗങ്ങളുള്ള ഒരു എക്യുമെനിക്കൽ കോയർ, പരിശീലനം നടത്തിവരുന്നു. ഏവർക്കും സന്തോഷത്തോടെ സ്വാഗതം.
തുടർന്നുള്ള ക്രിസ്തുമസ് ആഘോഷങ്ങളിൽ, ഏകദേശം 16 പള്ളികളിൽ നിന്നുള്ള ആത്മീയവും നയന ദൃശ്യവുമായ ക്രിസ്മസ് സന്ദേശങ്ങൾ വേദിയിൽ അരങ്ങേറുന്നു. ഇതിന്റെ സുഗമമായ നടത്തിപ്പിലേക്ക് കോർ എപ്പിസ്‌കോപ്പ സ്‌ക്കറിയ തേലാപള്ളിൽ (പ്രോഗ്രാം ചെയർപേഴ്‌സൺ), ജോൺസൺ വള്ളിയിൽ (പ്രോഗ്രാം ജനറൽ കൺവീനർ), ബീന ജോർജ് (പ്രോഗ്രാം കോഡിനേറ്റർ), ഏലിയാമ്മ പുന്നൂസ് (കൊയർ കോഡിനേറ്റർ) എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി നേതൃത്വം നൽകുന്നു.
ഈ കൗൺസിലിന്റെ നേതൃത്വ പദവിയിൽ റവ. ഫാ. തോമസ് മാത്യു (പ്രസിഡന്റ് ), റവ. ബിജു യോഹന്നാൻ (വൈസ് പ്രസിഡന്റ് ), അച്ചൻകുഞ്ഞ് മാത്യു (കൗൺസിൽ സെക്രട്ടറി), ബെഞ്ചമിൻ തോമസ് (ജോയിന്റ് സെക്രട്ടറി), ബിജോയ് മാത്യു (ട്രഷറർ), സിനിൽ ഫിലിപ്പ് ജോയിന്റ് (ട്രഷറർ) എന്നിവർ അടങ്ങുന്ന ഊർജ്ജസ്വലരായ ഒരു ടീം പ്രവർത്തിക്കുന്നു.
ജെ.ബി. സൗണ്ട്‌സ് ആൻഡ് സ്റ്റേജ് ഡെക്കറേഷൻ, അലൻ ജോർജ് യൂട്യൂബ് വീഡിയോഗ്രാഫി എന്നിവർ ഈ വേദിക്ക് മുതൽക്കൂട്ടാവുന്നു.
സാം തെക്കനാൽ, ജോൺസൺ വള്ളിയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
