എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിലുള്ള ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റ് ഈ വർഷവും വളരെ ഭംഗിയോടും, ഉത്തരവാദിത്ത മനോഭാവത്തോടും, കായിക മര്യാദയോടും നടത്തപ്പെട്ടു. നവംബർ 22 രാവിലെ 9 മണിക്ക് 10 ടീമുകൾ ഗ്ലൻ എലൻ അക്കർമാൻ സ്‌പോർട്‌സ് കോംപ്ലക്‌സിൽ അണിനിരന്നു. കൗൺസിൽ പ്രസിഡന്റ് തോമസ് മാത്യു അച്ഛന്റെ പ്രാർത്ഥനക്ക് ശേഷം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.
ഈ ടൂർണമെന്റിന്റെ ചെയർപേഴ്‌സണായി റവ. ബിജു യോഹന്നാൻ അച്ഛനും, കൺവീനറായി റോഡ്ണി സൈമണും, നേതൃത്വം നൽകിയ വർണ്ണശബളമായ ഒരു കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു. പല ഇടവകകളിൽ നിന്നുള്ള യുവജനങ്ങളെ ഉൾക്കൊണ്ട്, ക്രിസ്തു ദേവന്റെ സ്‌നേഹം പരസ്പരം മനസ്സിലാക്കുവാൻ ഈ സ്‌പോർട്‌സ് മിനിസ്ട്രി സഹായം ആകുന്നു.
ഈ ടൂർണമെന്റിന്റെ വിജയികളായി പുതുശ്ശേരിയിൽ ഫാമിലി സംഭാവന ചെയ്ത എവർ റോളിംഗ് ട്രോഫി, സെക്രെഡ് ഹാർട്ട് ക്‌നാനായ കാത്തലിക് ചർച്ച് (ബെൻസെൻവിൽ) ക്യാപ്ടൻ ചെറിയാൻ ചാലക്കൽ ഏറ്റുവാങ്ങി.
ടൂർണമെന്റ് റണ്ണേഴ്‌സ് അപ്പ് ഷിക്കാഗോ മാർ തോമ ചർച്ച ടീം ക്യാപ്ടൻ എബിൻ സാം ട്രോഫി സ്വീകരിച്ചു. സി.എസ്.ഐ, സിറോ മബലാർ ടീമുകൾ സെമി ഫൈനലിൽ എത്തിയിരുന്നു.
താഴെപ്പറയുന്ന ടീം മെമ്പേഴ്‌സ് വ്യക്തിഗത ഫലകങ്ങൾക്ക് അർഹരായി.
എംവിപി ഫൈനൽ - ആബേൽ, സേക്രഡ് ഹാർട്ട് ചർച്ച്
എംവിപി - കെവിൻ, ഷിക്കാഗോ മാർത്തോമ്മാ ചർച്ച്
എംവിപി ഡിഫൻസ് - ജാലെൻ, സേക്രഡ് ഹാർട്ട് ചർച്ച്.
എംവിപി ടൂർണമെന്റ് ഡിഫൻസ് - ജാരെഡ് ബ്രാൻഡി, സിഎസ്‌ഐ ചർച്ച്.
ഏകദേശം 250 ഓളം കാണികളും കളിക്കാരും ഉൾപ്പെട്ട ഈ വേദി ഏകദേശം അഞ്ചര മണിയോടെ പര്യാവസാനിച്ചു.
സാം തേക്കനാൽ, ജോൺസൺ വള്ളിയിൽ (പി.ആർ.ഒ)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
