ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ.) ഷിക്കാഗോ രൂപതാ ഓർഗനൈസേർസ് മീറ്റ് സംഘടിപ്പിച്ചു. ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്തു.
ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോർജ്ജ് ദാനവേലിൽ സ്വാഗതവും രൂപതാ ജനറൽ സെക്രട്ടറി റ്റിസൺ തോമസ് നന്ദിയും പറഞ്ഞു.
രൂപതാ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്‌നസ് മരിയാ എം.എസ്.എം.ഐ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സോണിയ ബിനോയ്, ആൻ റ്റോമി എന്നിവർ സംസാരിച്ചു.
രൂപതയിലെ വിവിധ ഇടവകളിൽ നിന്നുള്ള മിഷൻ ലീഗിന്റെ വൈസ് ഡിറക്ടർമാരും ഓർഗനൈസർമാരും ജോയിന്റ് ഓർഗനൈസർമാരും മീറ്റിംഗിൽ പങ്കെടുത്തുകൊണ്ട് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്