വാഷിംഗ്‌ടൺ: ചാര്‍ലി കിര്‍ക്കിന്റെ മരണത്തില്‍ അനുശോചിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ കറുത്ത ദിനമാണിന്ന് . ചാര്‍ലി ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. അമേരിക്കയ്ക്ക് വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച ദേശസ്‌നേഹിയാണ് അദ്ദേഹം. സത്യത്തിനും സ്വാതന്ത്ര്യത്തിനും ഒരു മാതൃകയായിരുന്നു കിര്‍ക്ക് എന്നും ട്രംപ് കൂട്ടിച്ചേർത്തു.
"അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയേക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ല, അല്ലെങ്കിൽ മറ്റാർക്കും അത് ഉണ്ടായിരുന്നില്ല. എല്ലാവരും, പ്രത്യേകിച്ച് ഞാൻ അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു, ഇപ്പോൾ അദ്ദേഹം ഞങ്ങളോടൊപ്പമില്ല. ചാർലിയുടെ ഭാര്യ എറിക്കയ്ക്കയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു . ചാർലി, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു!" ട്രംപ് പോസ്റ്റ് ചെയ്തു.
യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ സംവാദപരിപാടിക്കിടെയായിരുന്നു ചാർലിക്കെതിരെ ആക്രമണം. മാസ് ഷൂട്ടിങുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുന്നതിനിടെ കഴുത്തില്‍ വെടിയേൽക്കുകയായിരുന്നു.
വേദിക്ക് 182 മീറ്റർ അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കിർക്കിന് നേരെ വെടിയുതിർത്തത്.കഴുത്തില്‍ വെടിയേറ്റ ചാർളി കിർക്കിന്‍റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു. അക്രമിയെ പിടികൂടാനായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ സംഭവസ്ഥലത്ത് പിടികൂടിയെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
