ന്യൂയോർക്ക് : യു.എസിലെ കാനഡ അംബാസഡർ കിർസ്റ്റൺ ഹിൽമാൻ അടുത്ത വർഷം സ്ഥാനമൊഴിയും കാനഡ-യുഎസ്-മെക്സിക്കോ കരാറിന്റെ പുനരവലോകനം സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകാൻ പുതിയൊരു ടീമിനെ സജ്ജമാക്കേണ്ട സമയമാണിതെന്ന് അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി.
യുഎസ്-കാനഡ ബന്ധത്തിലെ നിർണ്ണായക അദ്ധ്യായത്തിനാണ് ഇതോടെ വിരാമമാകുന്നത്. കാനഡ-യുഎസ് ബന്ധത്തിലെ സുപ്രധാന കാലഘട്ടത്തിൽ കാനഡയെയും കനേഡിയൻ പൗരന്മാരെയും പ്രതിനിധീകരിക്കാൻ കഴിഞ്ഞത് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
2026-ൽ നിർണ്ണായകമായ യുഎസ്എംസിഎ (USMCA) വ്യാപാര കരാർ പുനരവലോകനം നടക്കാനിരിക്കെയാണ് ഹിൽമാൻ സ്ഥാനമൊഴിയുന്നത്. ഈ കരാർ ചർച്ചകൾ പൂർത്തിയാക്കാൻ സഹായിക്കുന്നതിന് ഒരു പുതിയ ടീമിനെ സജ്ജമാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ സൂചിപ്പിച്ചു. പുതിയ അംബാസഡറെ സഹായിക്കാൻ താൻ ചർച്ചാ സംഘത്തോടൊപ്പം ഉണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കാനഡയുടെ ചരിത്രത്തിൽ യു.എസിലെ അംബാസഡർ സ്ഥാനം വഹിച്ച ആദ്യ വനിതയാണ് കിർസ്റ്റൺ ഹിൽമാൻ.
2020 മാർച്ച് മുതൽ അവർ ഈ പദവിയിൽ തുടരുകയായിരുന്നു. 2017-ൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് സ്വതന്ത്ര വ്യാപാര കരാർ (നാഫ്തയ്ക്ക് പകരമായി യുഎസ്എംസിഎ) പുനർരൂപീകരിക്കുന്നതിൽ ഡെപ്യൂട്ടി അംബാസഡർ എന്ന നിലയിൽ അവർ പ്രധാന പങ്ക് വഹിച്ചു.
ഈ വർഷം കാനഡ യുഎസ് വ്യാപാര-സുരക്ഷാ ഉടമ്പടിക്കായുള്ള കാനഡയുടെ പ്രധാന ചർച്ചാ പ്രതിനിധിഎന്ന ചുമതലയും അവർ ഏറ്റെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
