കാലിഫോർണിയ: പിറന്നാൾ ആഘോഷത്തിനിടെ വെടിവെയ്പ്പ്; കുട്ടികളടക്കം 4 പേർ കൊല്ലപ്പെട്ടു

DECEMBER 1, 2025, 12:09 AM

സ്റ്റോക്ക്ടൺ (കാലിഫോർണിയ): കാലിഫോർണിയയിലെ സ്റ്റോക്ക്ടണിൽ ഒരു പിറന്നാൾ ആഘോഷത്തിനിടെ നടന്ന വെടിവെയ്പ്പിൽ മൂന്ന് കുട്ടികളടക്കം നാല് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു.

കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം എട്ട്, ഒമ്പത്, 14 എന്നിങ്ങനെയാണ്. കൊല്ലപ്പെട്ട മറ്റൊരാൾക്ക് 21 വയസ്സായിരുന്നു. ശനിയാഴ്ച വൈകുന്നേരം സ്റ്റോക്ക്ടണിലെ ഒരു ബാങ്ക്വറ്റ് ഹാളിലാണ് വെടിവെയ്പ്പ് നടന്നത്. ഒരു കുട്ടിയുടെ പിറന്നാൾ പാർട്ടിയാണ് അവിടെ നടന്നതെന്ന് പോലീസ് അറിയിച്ചു.

ഇത് ലക്ഷ്യം വെച്ചുള്ള ആക്രമണം ആകാനാണ് സാധ്യതയെന്ന് സാൻ ജോവാക്വിൻ കൗണ്ടി ഷെരീഫ് ഓഫീസിലെ വക്താവ് ഹീതർ ബ്രെന്റ് പറഞ്ഞു. പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യാർത്ഥിച്ചു.

vachakam
vachakam
vachakam

മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും പരിക്കേറ്റവർക്കായി പ്രാർത്ഥിക്കാനും വിശ്വാസ നേതാക്കൾ ഞായറാഴ്ച പ്രാർത്ഥനാ യോഗം സംഘടിപ്പിക്കുന്നുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam