ബോണ്ടി 'ഹീറോയ്ക്ക്'അമേരിക്കന്‍ കോടീശ്വരന്റെ കൈത്താങ്

DECEMBER 18, 2025, 7:05 AM

ന്യൂയോര്‍ക്ക്: ബോണ്ടി ബീച്ചില്‍ വെടിവെപ്പുനടത്തി 15 പേരെ വധിച്ചവരില്‍ ഒരാളുടെ തോക്കു പിടിച്ചെടുത്ത സിറിയന്‍ വംശജന്‍ അഹമ്മദ് അല്‍ അഹമ്മദിനെ ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ കോടീശ്വരന്‍. അമേരിക്കന്‍ കോടീശ്വരന്‍ വില്യം ആക്മാന്‍ 99,000 ഓസ്ട്രേലിയന്‍ ഡോളര്‍ (60 ലക്ഷത്തോളം രൂപ) ആണ് നല്‍കിയത്.

വെടിയേറ്റു ചികിത്സയില്‍ക്കഴിയുന്ന അഹമ്മദിനുവേണ്ടി ഓണ്‍ലൈനിലൂടെ 23 ലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് (ഏകദേശം 14 കോടി രൂപ) സംഭാവനയായെത്തിയത്. ചൊവ്വാഴ്ച രാത്രിവരെ 40,000 പേരാണ് സംഭാവന നല്‍കിയത്. ഞായറാഴ്ച സുഹൃത്തിനൊപ്പം കാപ്പികുടിക്കാന്‍ ബീച്ചിലെത്തിയപ്പോഴാണ് അല്‍ അഹമ്മദ് അക്രമം നേരിട്ടുകണ്ടതും അക്രമികളില്‍ ഒരാളെ നേരിട്ടതും. ഇതിനിടെ ഇദ്ദേഹത്തിന്റെ കൈയില്‍ രണ്ടു വെടിയേറ്റു. ഒരു ശസ്ത്രക്രിയ പൂര്‍ത്താക്കിയെങ്കിലും ഇനിയും വേണ്ടിവരുമെന്നാണ് കരുതുന്നത്.

വിവാഹിതനും രണ്ട് പെണ്‍മക്കളുടെ അച്ഛനുമാണ് 44-കാരനായ അഹമ്മദ്. സിഡ്‌നിയില്‍ പുകയിലക്കച്ചവടമാണ് ജോലി. 2006-ലാണ് ഓസ്ട്രേലിയയിലെത്തിയത്. തിന്മ വിളയാടിയ സന്ദര്‍ഭത്തില്‍ മനുഷ്യത്വത്തിന്റെ പ്രതീകമായി അല്‍അഹമ്മദ് തെളിഞ്ഞുനിന്നെന്ന് ചൊവ്വാഴ്ച ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam