വാഷിംഗ്ടണ്‍: മൂന്ന് പതിറ്റാണ്ടിന് ശേഷം ബോയിംഗ് കമ്പനിയില്‍ പണിമുടക്ക്. സെന്റ് ലൂയിസ് ഏരിയയിലെ ബോയിംഗിന്റെ പ്രതിരോധ ഫാക്ടറികളിലെ തൊഴിലാളികളാണ് കമ്പനിയുടെ പരിഷ്‌കരിച്ച കരാര്‍ ഓഫര്‍ നിരസിച്ച് പണിമുടക്കുന്നത്.
വേതനം 20% വര്‍ദ്ധിപ്പിക്കുകയും വിരമിക്കല്‍ സംഭാവനകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന കമ്പനിയുടെ കരാറിനെയാണ് യൂണിയനുകള്‍ എതിര്‍ക്കുന്നത്. നാലു വര്‍ഷത്തേക്കുള്ള കരാര്‍ വര്‍ധിക്കുന്ന ജീവിത ചെലവുകളുടെ പശ്ചാത്തലത്തില്‍ അപര്യാപ്തമാണെന്ന് തൊഴിലാളികള്‍ പറയുന്നു. കൂടുതല്‍ മെച്ചപ്പെട്ട വേതനവും അലവന്‍സുകളും ചികില്‍സാ സഹായവും മറ്റുമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
ഏകദേശം 3,200 മെഷീനിസ്റ്റുകളാണ് പണി മുടക്കുന്നത്. യൂണിയന്‍ അവസാനമായി പണിമുടക്കിയത് 1996 ലാണ്. ഈ പണിമുടക്ക് 99 ദിവസം നീണ്ടുനിന്നു.
ബോയിംഗിന്റെ വരുമാനത്തിന്റെ മൂന്നിലൊന്ന് പ്രതിരോധ, ബഹിരാകാശ വിഭാഗത്തില്‍ നിന്നാണ്. യൂണിയന്‍ അംഗങ്ങള്‍ എഫ്-15, എഫ്/എ-18, ടി-7 പരിശീലന ജെറ്റ്, മിസൈലുകള്‍, യുദ്ധോപകരണങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ നിര്‍മിക്കുന്നത്. യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നു. ബോയിംഗിന്റെ 777എക്‌സ് വാണിജ്യ ജെറ്റുകള്‍ക്കുള്ള ഘടകങ്ങളും ഇവിടെ നിര്‍മ്മിക്കുന്നു. പണിമുടക്ക് അതിനാല്‍ തന്നെ കമ്പനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
