ലോസ് ആഞ്ചലസിൽ ഗായകൻ ഡേവിഡിന് രജിസ്റ്റർ ചെയ്ത ടെസ്ല കാറിൽ നിന്നും 15 കാരിയായ സെലെസ്റ്റ് റിവാസ് എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം 15 കാരിയായ പെൺകുട്ടിയുടേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സെപ്റ്റംബർ 8-ന് ലോസ് ആഞ്ചലസ് സിറ്റിയിൽ നിന്ന് ടോ ചെയ്‌ത കാറിന്റെ മുന്നിലെ ട്രങ്കിൽ (ഫ്രണ്ട് ട്രങ്ക്) ആണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വർഷം കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്ന പെൺകുട്ടിയെ അതിന് ശേഷം ആരും കണ്ടിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സെപ്റ്റംബർ 8-ന് ഹോളിവുഡിലെ ടോയ്‌ഡ് വാഹന പാർക്കിങ് കേന്ദ്രത്തിൽ നിന്ന് വരുന്ന ദുർഗന്ധത്തെ തുടർന്ന് ആണ് പോലീസ് അന്വേഷണം ആരംഭിച്ചതും തുടർന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതും.
അതേസമയം അവൾ എങ്ങനെ മരിച്ചു, എങ്ങനെ കാറിൽ എത്തി എന്നത് ഇപ്പോഴും വ്യക്തമല്ല. മരണകാരണം കണ്ടെത്താനുള്ള പരിശ്രമം തുടരുകയാണ്. കേസിന്റെ അന്വേഷണം ലോസ് ആഞ്ചലസ് പൊലീസ് റൊബറി-ഹോമിസൈഡ് വിഭാഗം ആണ് കൈകാര്യം ചെയ്യുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പെൺകുട്ടി മരണപ്പെട്ടിട്ട് കുറച്ചു നാൾ കഴിഞ്ഞിരുന്നു എന്നതാണ് അന്വേഷണത്തെ കൂടി സങ്കീർണ്ണമാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം 20 കാരനായ ഡേവിഡ് ആന്റണി ബർക്ക് (D4vd)-ന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. സംഗീതജ്ഞനായ അദ്ദേഹത്തിനുള്ള നിരവധി വാഹനങ്ങളിൽ ഒന്നാണിത്. പലരും പല സമയങ്ങളിലും അവ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
എന്നാൽ അദ്ദേഹത്തിന്റെ പ്രതിനിധിയെയും അഭിഭാഷകനെയും വിഷയത്തിൽ പ്രതികരണത്തിനായി മാധ്യമങ്ങൾ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്