ഫ്‌ളോറിഡ: ആരോണ്‍ കാര്‍ട്ടറിന്റെ സഹോദരി ബോബി ജീന്‍ കാര്‍ട്ടറിനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 41 വയസ്സായിരുന്നു.
ഗായകരായ നിക്ക്, ആരോണ്‍ കാര്‍ട്ടര്‍ എന്നിവരുടെ സഹോദരിയാണ് മരിച്ച ബോബി ജീന്‍ കാര്‍ട്ടര്‍. ഡിസംബര്‍ 23 ന് ഫ്‌ലോറിഡയിലെ വീട്ടിലെ കുളിമുറിയിലാണ് ബോബി ജീന്‍ കാര്‍ട്ടറിനെ അനക്കിമില്ലാതെ കണ്ടെത്തിയതെന്ന് ഹില്‍സ്ബറോ ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ബോബി ജീന്‍ കാര്‍ട്ടറിനെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊക്കെയ്ന്‍ കൈവശം വച്ചതിന് ബോബി ജീന്‍ കാര്‍ട്ടര്‍ പ്രൊബേഷനിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജയില്‍ മോചിതയായ ശേഷം ബോബി ജീന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് ഇവരോട് അടുപ്പമുള്ളവര്‍ പോലീസിനോട് പറഞ്ഞത്.
കാര്‍ട്ടറുടെ കിടപ്പുമുറിയിലോ കുളിമുറിയിലോ മയക്കുമരുന്ന് സാമഗ്രികള്‍ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റ് ദുരൂഹതകളും അവശേഷിക്കുന്നില്ല.
എന്റെ മകള്‍ ബോബി ജീനിന്റെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് അറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി, ഈ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്ക് സമയം ആവശ്യമാണ്. മൂന്നാം തവണയാണ് താന്‍ സമാനമായ സാഹചര്യത്തെ നേരിടുന്നതെന്ന് കാര്‍ട്ടറിന്റെ അമ്മ ജെയ്ന്‍ പറഞ്ഞു.
2022 നവംബറില്‍ 34-ആം വയസ്സില്‍ മകന്‍ ആരോണിനെയും 2012-ല്‍ 25-ആം വയസ്സില്‍ മകള്‍ ലെസ്ലിയെയും ഈ അമ്മയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
കാലിഫോര്‍ണിയയിലെ വസതിയിലെ ബാത്ത് ടബ്ബിലാണ് ആരോണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡിഫ്‌ലൂറോഎഥെയ്ന്‍, ആല്‍പ്രാസോളം എന്നീ മരുന്നുകളുടെ ഉപയോഗം മൂലമാണ് ആരോണ്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാത്ത്ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്