ദൈവശാസ്ത്ര പഠനത്തിൽ ഒമ്പത് അൽമായർക്ക് ബിഷപ്പ് എമരിറ്റസ് മാർ. ജേക്കബ് അങ്ങാടിയത്ത് ഡിപ്ലോമകൾ സമ്മാനിച്ചു

OCTOBER 10, 2025, 8:30 AM

കൊപ്പേൽ/ടെക്‌സാസ്: കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ വിശ്വാസ പരിശീലന ഡിപ്പാർട്ട്‌മെന്റായ മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ട് നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ, കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിലെ ഒൻപത് അൽമായർ ഡിപ്ലോമ ബിരുദം നേടി.

റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടുമായി അഫിലിയേറ്റ് ചെയ്ത ഈ പാഠ്യപദ്ധതിയിൽ, വിദ്യാർത്ഥികൾ ഓൺലൈനായാണ് പഠനം പൂർത്തിയാക്കിയത്.

ഇടവകയിൽ ഒക്ടോബർ 5ന് നടന്ന ബിരുദദാന ചടങ്ങിൽ ബിഷപ്പ് എമരിറ്റസ് മാർ. ജേക്കബ് അങ്ങാടിയത്ത് ബിരുദധാരികൾക്ക് ഡിപ്ലോമ സമ്മാനിച്ചു.

vachakam
vachakam
vachakam

ജോർജ് പുളിക്കൽ, ജിജോ ജോസഫ്, ഹണി ജിജോ, സന്തോഷ് ജോർജ്, വിനിൽ വർഗീസ്, അമ്പിൽ വി പാലാട്ടി, കിരൺ ജോർജ്, മഞ്ജു കോലഞ്ചേരി, ഷീന ജോൺ എന്നിവരാണ് രണ്ടു വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കി ഡിപ്ലോമ കരസ്ഥമാക്കിയവർ.

ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, പാഠ്യപദ്ധതിയുടെ സൗത്ത് സോൺ കോർഡിനേറ്റർ മാനുവൽ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഷിക്കാഗോ രൂപതാ മതബോധന ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ ആണ് രൂപതയിലെ തിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടറും ഇതിന് നേതൃത്വം നൽകുന്നതും. കോട്ടയം വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലെ പ്രഫസർമാരുടെ കീഴിലാണ് വിദ്യാർത്ഥികളുടെ പഠനം.

vachakam
vachakam
vachakam

വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ദൈവത്തെയും സഭയെയും കുറിച്ച് ആഴത്തിൽ അറിയുന്നതിനും വേണ്ടി മുതിർന്നവർക്കായി രൂപീകരിച്ച ഈ തിയോളജി കോഴ്‌സ് പഠനം, 2019 ജൂലൈ 14ന്

രൂപതയിൽ തുടക്കം കുറിച്ചു. ഈ പാഠ്യപദ്ധതിയുടെ തുടർച്ചയായ ഏഴാമത്തെ ബാച്ചാണിത്. ഈ ബാച്ചിൽ 37 പേർ പഠനം പൂർത്തിയാക്കി.

മാർട്ടിൻ വിലങ്ങോലിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam