പാലസ്തീന്‍ അനുകൂല പ്രക്ഷോഭം; യേല്‍ സര്‍വകലാശാലയില്‍ പൊലീസും പ്രതിഷേധക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ അറസ്റ്റില്‍

APRIL 22, 2024, 7:25 PM

 ന്യൂയോര്‍ക്ക്: യേല്‍ യൂണിവേഴ്സിറ്റിയില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധത്തിനിടെ പൊലീസ് കാമ്പസിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ 16 പേരെ അറസ്റ്റ് ചെയ്തു. സൈനിക ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് പിന്മാറാന്‍ യേലിനെ പ്രേരിപ്പിക്കുന്നതിനായി 200 ഓളം പാലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ക്യാമ്പസില്‍ ഒത്തുകൂടുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്‌നടന്നതെന്ന് സ്വതന്ത്ര യേല്‍ ഡെയ്ലി ന്യൂസ് തിങ്കളാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസമായി യേല്‍ യൂണിവേഴ്സിറ്റി കാമ്പസിലെ ബെയ്നെക്കെ പ്ലാസയില്‍ പ്രതിഷേധക്കാര്‍ ക്യാമ്പ് ചെയ്യുകയായിരുന്നു.

യേല്‍ ഡെയ്ലി ന്യൂസ് പറയുന്നതനുസരിച്ച് വിലങ്ങ് വയ്ക്കുന്നതിനും വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനും മുമ്പ് പ്രതിഷേധക്കാര്‍ പിരിഞ്ഞ്‌പോകണമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പൊലീസ് നടപടി ആരംഭിച്ചത്. അറസ്റ്റിലായവരെ യേല്‍ യൂണിവേഴ്‌സിറ്റി ഷട്ടില്‍ ബസുകളില്‍ കയറ്റിയാണ് കൊണ്ടുപോയത്. യേല്‍ ഡെയ്ലി ന്യൂസിലെ മാധ്യമ പ്രവര്‍ത്തകരും പ്ലാസയില്‍ നിന്ന് മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam