അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു. ഓണം കേരളത്തനിമയോടെ ആണ് നടത്തപ്പെടുന്നത്.
സെപ്തംബർ പതിമൂന്നാം തിയതി ശനിയാഴ്ച, ടാമ്പാ ഹിന്ദു ടെംപിളിൽ വച്ചാണ് ഓണാഘോഷങ്ങൾ നടത്തപ്പെടുന്നത്.
ഓണ സദ്യയോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിൽപരം
പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓണ സദ്യക്ക് ശേഷം, ചെണ്ടമേളത്തോടുകൂടെ
മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.
കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പരമാവധി പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണപരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങൾ അടുത്തുകാണുവാനും പങ്കെടുക്കുവാനുമുള്ള അവസരം ലഭിക്കുന്നു.
ഓൺലൈൻ ആയിട്ട് നടത്തിയ ഓണ പരിപാടികളുടെ റെജിസ്‌ട്രേഷന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.
എല്ലാവർക്കും സന്തോഷവും സമാധാനവും സമ്പത്തും നിറഞ്ഞ ഓണം ആശംസകൾ!
കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റിസിനും ATHMA ഫേസ്ബുക് പേജ് ഫോളോ ചെയ്യുക.
അരുൺ ഭാസ്‌കർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്