സെന്റ് മേരിസ് സി.എം.എൽ വാർഷിക പൊതുയോഗവും 2025 -26 പ്രവർത്തന വർഷ ഉദ്ഘാടനവും നടത്തപ്പെട്ടു

OCTOBER 6, 2025, 10:40 PM

ഷിക്കാഗോ: സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2025 -26 പ്രവർത്തന വർഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും ഒക്ടോബർ നാലാം തിയതി ശനിയാഴ്ച സെന്റ് മേരിസ് മതബോധന സ്‌കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു.

മിഷൻ ലീഗ് പ്രസിഡന്റ് അസ്രിയേൽ വാളത്താട്ട് അധ്യക്ഷനായിരുന്നു. ക്‌നാനായ റീജിയണൽ വികാരി ജനറൽ ഫാ. തോമസ് മുളവനാൽ മുഖ്യാതിഥിയായിരുന്നു. ഏകദേശം 150ഓളം മിഷൻ ലീഗ് അംഗങ്ങളും ഗ്രൂപ്പ് കോർഡിനേറ്റർമാരും മതബോധന അധ്യാപകരും ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ, ഫാ. തോമസ് മുളവനാൽ 2025 -26 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സി.എം.എൽ യൂണിറ്റിന്റെ ജോയിന്റ് ട്രഷറർ ജാഷ് തൊട്ടുങ്കൽ യോഗത്തിന്റെ എംസി ചുമതല വഹിച്ചു. ജാഷ് തോട്ടുങ്കലിന്റെ ഹാർദ്ദവമായ സ്വാഗത പ്രസംഗത്തിനുശേഷം എലോറ മേൽക്കരപ്പുറത്ത് പ്രാർത്ഥനാഗാനം ആലപിച്ചു. തുടർന്ന് പ്രസിഡന്റ് അസ്രിയേൽ വാളത്താട്ട് തന്റെ അധ്യക്ഷ പ്രസംഗത്തിൽ മിഷൻ ലീഗിൽ പ്രവർത്തിച്ചത് വ്യക്തിപരമായ വളർച്ചയ്ക്കും സമൂഹസേവനത്തിനും വലിയൊരു വേദിയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam


സെക്രട്ടറി ടോം പ്ലത്തനത്ത് കഴിഞ്ഞ പ്രവർത്തന വർഷത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഡാനിയൽ വാളത്താട്ട് കണക്കുകൾ സമർപ്പിച്ചു.

ഉദ്ഘാടനം നിർവഹിച്ച ഫാ. തോമസ് മുളവനാൽ പ്രസംഗത്തിൽ പറഞ്ഞു: 'ഈ പാരിഷിലെ സി.എം.എൽ യൂണിറ്റിന്റെ വളർച്ചയും സജീവമായ പ്രവർത്തനങ്ങളും കാണുമ്പോൾ എനിക്ക് അത്യന്തം സന്തോഷവും അഭിമാനവും അനുഭവപ്പെടുന്നു. '

vachakam
vachakam
vachakam

2019ൽ ഞാൻ ഈ ഇടവകയിൽ സേവനമനുഷ്ഠിച്ചിരുന്ന അവസരത്തിലാണ് സി.എം.എൽ യൂണിറ്റിന്റെ ഈ ഇടവകയിലെ തുടക്കം എന്നും, ഈ യൂണിറ്റിന്റെ ഇന്നത്തെ ഈ വളർച്ച ദൈവത്തിന്റെ വലിയ അനുഗ്രഹമായാണ് ഞാൻ കാണുന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി.

കുട്ടികളും യുവാക്കളും ആത്മീയമായും സാമൂഹികമായും വളരാൻ സി.എം.എൽ ഒരുക്കുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. പ്രാർത്ഥയോടെയും സേവനമനോഭാവത്തോടെയും അവർ മുന്നോട്ട് പോകുമ്പോൾ, സഭയ്ക്കും സമൂഹത്തിനും വലിയ പ്രത്യാശയാകുമെന്നാണ് എന്റെ വിശ്വാസം.' തുടർന്ന് ഫാ. മുളവനാൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam