ന്യൂയോര്‍ക്ക്: നോര്‍വീജിയന്‍ ദേശീയോദ്യാനത്തില്‍ ഹൈക്കിംഗിന് പോയ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. മോശം കാലാവസ്ഥയും കനത്ത മഴയും തിരച്ചിലിന് വെല്ലുവിളി ആകുന്നതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
വിസ്‌കോണ്‍സിനില്‍ നിന്നുള്ള കാലാവസ്ഥാ പത്രപ്രവര്‍ത്തകനായ അലക് ലുന്‍, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നിരവധി സോളോ യാത്രകള്‍ നടത്തിയ പരിചയസമ്പന്നനായ ഒരു ഹൈക്കറാണ്. തിങ്കളാഴ്ച, വീട്ടിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറാത്തതിനെ തുടര്‍ന്നാണ് ഭാര്യ വെറോണിക്ക സില്‍ചെങ്കോ അദ്ദേഹത്തെ കാണാതായതായി പരാതി നല്‍കിയത്.
വ്യാഴാഴ്ചയാണ് തെക്കുപടിഞ്ഞാറന്‍ നോര്‍വേയിലെ ഫോള്‍ഗെഫോണ ദേശീയോദ്യാനത്തില്‍ ഹൈക്കിംഗിന് പോകുന്നതിനിടെ, ലുഹിനോട് അവസാനമായി സംസാരിച്ചതെന്ന് സില്‍ചെങ്കോ സിഎന്‍എന്നിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
