തിരുവനന്തപുരം/ യുഎസ്: ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ സ്‌കൂളിൽ 1990ൽ 10 -ാം ക്ലാസ് പൂർത്തിയാക്കിയവർ 35 വർഷത്തിന് ശേഷം ഒത്തുചേർന്നു. 'ബ്ലാക്ക് ആൻഡ് ബ്ലാക്ക്' തീമിലുള്ള വസ്ത്രങ്ങളണിഞ്ഞ് അറുപതിലധികം പേരാണ് സെപ്തംബർ 13ന് പൂർവ വിദ്യാർത്ഥി സംഗമത്തിനായി തിരുവനന്തപുരത്ത് ഒത്തുചേർന്നത്.
പലർക്കും 1990ന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 'ചട്ടമ്പീസ് @35' എന്നു പേരിട്ട പരിപാടിയിൽ യുഎസ്, മധ്യേഷ്യൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സഹപാഠികൾ പങ്കെടുത്തു.
പേരൂർക്കടയിലെ ബ്ലൂ കാസിൽ ഹോട്ടലിലായിരുന്നു രാവിലെയുള്ള പരിപാടികൾ. ശേഷം വൈകിട്ട് കോവളത്തെ ആദിശക്തി റിസോർട്ടിൽ വീണ്ടും ഒത്തുകൂടി. ഡിജെ ഉൾപ്പെടെ ഇവിടെ ഒരുക്കിയിരുന്നു. ഇതോടൊപ്പം നിരവധി ചാരിറ്റി പ്രവർത്തനങ്ങളും വിദ്യാർത്ഥി കൂട്ടായ്മ നടത്തുന്നുണ്ട്.
ഡി.എസ്.ബിനുലാൽ, രാമചന്ദ്രൻ, ലഫ്റ്റനന്റ് നോബിൾ വർഗീസ് (ന്യൂയോർക്ക് - ന്യൂജേഴ്‌സി പോർട്ട് അതോറിറ്റി പോലീസ് ഡിപ്പാർട്ടമെന്റ്) എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ലഫ്റ്റനന്റ് നോബിൾ വർഗീസ് ഇപ്പോൾ അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് അസോസിയേഷൻ സംഘടനയുടെ സെക്രട്ടറി കൂടിയാണ്.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്