വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന എച്ച്-1ബി വിസ പ്രോഗ്രാമില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി ആരോപണം. ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്രജ്ഞയായ മഹ്വശ് സിദ്ദിഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിസകളില്‍ 80-90% വരെയും തട്ടിപ്പിലൂടെ നേടിയതാണെന്നും ഇതില്‍ ഭൂരിഭാഗവും എച്ച്-1ബി വിസകളാണെന്നും അവര്‍ ആരോപിച്ചു.
വ്യാജ ബിരുദങ്ങള്‍, വ്യാജ രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടക്കുന്നത്. ഇവര്‍ 2005 നും 2007 നും ഇടയില്‍ ചെന്നൈ കോണ്‍സുലേറ്റില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എച്ച്-1ബി വിസ പ്രോസസ്സിങ് കേന്ദ്രങ്ങളിലൊന്നായ ചെന്നൈയില്‍ 2024 ല്‍ മാത്രം 2,20,000 എച്ച്-1ബി വിസകളും അവരുടെ കുടുംബാംഗങ്ങള്‍ക്കായി 1,40,000 ഒഫോര്‍ വിസകളും ഉള്‍പ്പെടെ യുഎസ് ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിന് നോണ്‍-ഇമിഗ്രന്റ് വിസകള്‍ തീര്‍പ്പാക്കിയിരുന്നുവെന്ന് സിദ്ദിഖി പറഞ്ഞു.
ഇന്റര്‍വ്യൂ ചെയ്യുന്നയാള്‍ അമേരിക്കക്കാരനാണെങ്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖം പൂര്‍ണ്ണമായും ഒഴിവാക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി അഭിമുഖത്തിന് ഹാജരായവരും ഉണ്ട്. മാത്രമല്ല ഇന്ത്യന്‍ മാനേജര്‍മാര്‍ കൈക്കൂലി വാങ്ങി ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കിയിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.
ചെന്നൈയില്‍ കോണ്‍സുലര്‍ ഓഫീസറായിരുന്ന കാലത്ത് ഈ തട്ടിപ്പ് കണ്ടെത്തി സ്റ്റേറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം നടപടിയൊന്നും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു. നിരവധി രാഷ്ട്രീയക്കാര്‍ ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്താതിരിക്കാന്‍ തങ്ങളുടെ മേല്‍ കാര്യമായ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
