എഐയുടെ ഉദയം: യുഎസ് തൊഴിലവസരങ്ങളിൽ വൻ മാറ്റം വരുമെന്ന് പഠനം 

NOVEMBER 26, 2025, 7:41 PM

അമേരിക്കയിലെ തൊഴിലാളികളുടെ ഏകദേശം 12% പേർ ചെയ്യുന്നതിന് തുല്യമായ ജോലി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) ഇതിനോടകം ചെയ്യാൻ കഴിയും എന്ന് പുതിയ പഠനം. മാസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) നടത്തിയ പഠനത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പഠനം “Iceberg Index” എന്ന ഒരു മെട്രിക് ഉപയോഗിച്ചാണ് നടത്തിയത്. ഇത് ഒരു ജോലി AI ഉപയോഗിച്ച് എത്രത്തോളം ഓട്ടോമേറ്റുചെയ്യാൻ കഴിയും എന്ന് അളക്കുന്ന രീതിയാണ്. AIക്ക് ഇതിനോടകം തന്നെ ടെക്‌നോളജി, ഫിനാൻസ്, ഹെൽത്ത് കെയർ, പ്രൊഫഷണൽ സർവീസുകൾ എന്നിവയിലുള്ള നിരവധി ജോലികൾ കൈകാര്യം ചെയ്യാനാവുമെന്ന് പഠനത്തിൽ കണ്ടെത്തി.

അതേസമയം AI കാരണം ഇതിനോടകം എത്ര പേർക്ക് ജോലി നഷ്ടമാക്കി, ഭാവിയിൽ എത്ര പേരെ മാറ്റിസ്ഥാപിക്കും എന്ന് ഈ പഠനം പ്രവചിക്കുന്നില്ല. പഠനത്തിൽ തൊഴിലാളികളുടെ സ്കില്ലുകൾ 13,000 AI ടൂളുകളുടെ കഴിവുകളുമായി താരതമ്യം ചെയ്താണ് നിഗമനത്തിലേക്ക് എത്തിച്ചേർന്നത് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

ഫിനാൻസ്: രേഖകൾ പരിശോധിക്കൽ, അനാലിറ്റിക്കൽ റിപ്പോർട്ടുകൾ, ഹെൽത്ത് കെയർ: അഡ്മിനിസ്ട്രേറ്റീവ് ജോലികൾ, മാനുഫാക്ചറിംഗ്: ഗുണനിലവാര പരിശോധന, ഇൻസ്പെക്ഷനുകൾ ഓട്ടോമേറ്റ് ചെയ്യൽ, ലോജിസ്റ്റിക്സ്: ഓർഡർ നിറവേറ്റൽ (fulfillment) എന്നിങ്ങനെ നിരവധി ജോലികൾ ഇതിനോടകം ഈ മേഖലകളിൽ AI ഉപയോഗിച്ച് ചെയ്യുന്നുണ്ട്.

ആളുകളുടെ ജോലി ഇല്ലാതാകുന്നതിനോടൊപ്പം ചില മേഖലകളിൽ ഇത് വലിയ ഗുണങ്ങളും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് നഴ്‌സിംഗ് മേഖലയിൽ AI രേഖകൾ പൂരിപ്പിക്കുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, നഴ്‌സുമാർക്ക് രോഗികളുമായി കൂടുതൽ സമയം ചെലവിടാനാകുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറിംഗ്: AI വേഗത്തിൽ, കൃത്യമായി കോഡ് എഴുതുന്നതിലൂടെ, സ്കിൽ കുറഞ്ഞ എൻജിനിയർമാർക്ക് അവരുടെ ശ്രദ്ധ മാറ്റേണ്ടി വരും.

എന്നാൽ എൻട്രി ലെവൽ ജോലികൾക്കും AI പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. “AI ഇപ്പോൾ ദിവസം ഒരു ബില്യൺ ലൈൻ കോഡ് എഴുതുന്നു. അതിനാൽ തുടക്ക നിലയിലെ പ്രോഗ്രാമർമാർക്ക് ആവശ്യകത കുറയുന്നു” എന്നും വിദഗ്ധർ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam