പെൻ‌സിൽ‌വാനിയയിൽ വെടിവെയ്പ്പ്: 3 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

SEPTEMBER 17, 2025, 9:12 PM

അമേരിക്കയിലെ സെൻട്രൽ പെൻ‌സിൽ‌വാനിയയിൽ ബുധനാഴ്ച നടന്ന വെടിവെയ്പ്പിൽ മൂന്നു പൊലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസ് കമ്മീഷണർ കേണൽ ക്രിസ്റ്റഫർ പാരിസ് അറിയിച്ചു.

അതേസമയം ആക്രമണം നടത്തിയ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നതായി അധികൃതർ സ്ഥിരീകരിച്ചു. വെടിവെയ്പ്പിൽപ്പെട്ട പ്രതിയെ സ്റ്റോക്കിംഗ്, ക്രിമിനൽ ട്രെസ്പാസ് (നിയമവിരുദ്ധമായി പ്രവേശിക്കൽ) എന്നീ കുറ്റങ്ങൾക്ക് അറസ്റ്റുചെയ്യാനെത്തിയ പൊലീസുകാരാണ് അക്രമത്തിന് ഇരയായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓഫീസർമാർ എത്തുമ്പോൾ പ്രതി ആക്രമിക്കാൻ തയ്യാറായി പതിയിരുന്നുവെന്ന് സ്രോതസ്സുകൾ പറഞ്ഞു.

വെടിവെയ്പ്പ് നടന്നത് യോർക്ക് കൗണ്ടിയിലെ നോർത്ത് കൊഡോറസ് ടൗൺഷിപ്പിലെ ഹാർ റോഡിൽ ആയിരുന്നു. ചെറിയ കുടിലുകളും വ്യാപകമായ കൃഷിസ്ഥലങ്ങളും നിറഞ്ഞ ഗ്രാമപ്രദേശമാണിത്. വെടിവെയ്പ്പിന് പിന്നാലെ സ്ഥലത്ത് മെഡിവാക് ഹെലികോപ്റ്ററും, ഫയർ എൻജിനുകളും, പൊലീസ് വാഹനങ്ങളും, ആംബുലൻസുകളും എത്തുന്ന ദൃശ്യങ്ങൾ കണ്ടതായി നാട്ടുകാർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam