വാഷിങ്ടൺ ഡി.സി.: ആഗോള മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഇന്റർനാഷണൽ) പ്രസിഡന്റായി പ്രമുഖ ഡോക്ടറും സാമൂഹിക പ്രവർത്തകയുമായ ഡോ. കല ഷഹി ചുമതലയേറ്റു. വാഷിങ്ടൺ ഡി.സിയിൽ നടന്ന വാർഷിക പൊതുയോഗത്തോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പിൽ ഡോ. കല ഷഹിയുടെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെയാണ് 2026-2028 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സംഘടനയുടെ പ്രവർത്തനം നോർത്ത് അമേരിക്കയിൽ മാത്രം ഒതുക്കാതെ, ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളികളെയും ഒരൊറ്റ വേദിയിൽ കൊണ്ടുവരികയാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യം.
സാംസ്‌കാരിക സംരക്ഷണം, യുവജന ശാക്തീകരണം, ജീവകാരുണ്യം, പ്രവാസി ക്ഷേമം, നിയമസഹായം, സംരംഭകത്വ വികസനം എന്നീ മേഖലകളിൽ വിപുലമായ പദ്ധതികളാണ് ഒരുങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പൊതുയോഗവും തിരഞ്ഞെടുപ്പും
ഓഗസ്റ്റ് ഒന്നിന് രാവിലെ പത്തിന് രാകേഷ് സഹദേവന്റെ പ്രാർഥനയോടെയാണ് വാർഷിക പൊതുയോഗം ആരംഭിച്ചത്. ഷാജി ആലപ്പാട്ട് അധ്യക്ഷത വഹിച്ച യോഗം ജോസഫ് കുര്യപ്പുറം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി തോമസ് ജോർജും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷാജി ജോണും അവതരിപ്പിച്ചു.
തുടർന്നു നടന്ന തിരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മിഷണർമാരായ ജേക്കബ് പടവടത്തിൽ, എബ്രഹാം വർഗീസ്, ജോസഫ് കുര്യപ്പുറം എന്നിവർ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ
ഡോ. കല ഷഹി (പ്രസിഡന്റ്), ഷാജി ജോൺ (സെക്രട്ടറി), ഷാജി സാമുവൽ (ട്രഷറർ), ഷാജി ആലപ്പാട്ട് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സഞ്ജീവ് ഷൺമുഖംപിള്ള (വൈസ് പ്രസിഡന്റ്), ലതീഷ് കൃഷ്ണ (അസോസിയേറ്റ് സെക്രട്ടറി), ജെയിൻ സ്റ്റീഫൻ (അസോസിയേറ്റ് ട്രഷറർ), സുഹാസ് മുല്ലവീട് (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി), ബിജു മാധവൻ (അഡീഷണൽ അസോസിയേറ്റ് ട്രഷറർ), സ്വപ്ന ഫെലിക്‌സ് (വിമൻസ് ഫോറം ചെയർ), ഡോ. ജേക്കബ് ഈപ്പൻ (ഇന്റർനാഷണൽ കോർഡിനേറ്റർ), ജോസഫ് കുര്യപ്പുറം (ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ) എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ.
നാഷണൽ കമ്മിറ്റി അംഗങ്ങൾ
വിവിധ മേഖലകളെ പ്രതിനിധീകരിച്ച് നാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ:
ജോയ് പരിക്കപ്പള്ളി (വാഷിങ്ടൺ ഡി.സി.), റോബർട്ട് അരീച്ചിറ (ന്യൂയോർക്ക്), ബെൻജി ഗീവർഗീസ് (ന്യൂയോർക്ക്), സുരേഷ് നായർ (ഫ്‌ളോറിഡ), ഡോ. സായ വിജിലി (മേരിലാൻഡ്), ആകാശ് അജേഷ് (ടെക്‌സസ്), ദർശന ശശി മനയത്ത് (ടെക്‌സസ്), സുനിൽ ചെറിയാൻ (ജോർജിയ), സതീർഥ്യൻ നായർ (വിർജീനിയ), ബൈജു അച്ചാരി (വാഷിങ്ടൺ ഡി.സി.), ഡോനിൽ ജോസ് (കാനഡ), ജീമോൻ ജോസഫ് (ന്യൂജഴ്‌സി), പ്രേംകൃഷ്ണൻ അശോകുമാർ (കാനഡ), ജോമോൻ തോമസ് (ഡാലസ്), ഷിബിയ സാബു (മേരിലാൻഡ്), ശരണ്യ ശ്രീധരൻ (നോർത്ത് കരോലിന-സൗത്ത് കരോലിന), ജോയ് കൂടാലി (മേരിലാൻഡ്), ജോർജ് മാത്യു (ജോർജിയ), സണ്ണി ജോർജ് (ന്യൂയോർക്ക്).
മേഖലാ വൈസ് പ്രസിഡന്റുമാർ
മേഖലാ വൈസ് പ്രസിഡന്റുമാരായി ബിനു പോൾ, ബിജു സ്‌കറിയ, ദിലീപ് കുമാർ, ബാബുക്കുട്ടി ചെറിയാൻ, ബേബിച്ചൻ ചാലിൽ, ലോയ്ഡ് ജോർജ് പള്ളിത്താഴത്ത്, ഫിന്നി എബ്രഹാം, ബോബി വർഗീസ്, നിമ്മി തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ നിർണായക സമിതിയായ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ നേതൃത്വത്തിലേക്ക് ജോസഫ് കുര്യപ്പുറവും, ഷിബു വറുഗീസ് ഉൾപ്പെടുന്ന ടീമും ചുമതലയേറ്റു.
പതിനെട്ടു വർഷത്തെ സംഘടനാ പരിചയം
മെഡിക്കൽ, കലാസാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ ഒരുപോലെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡോ. കല ഷഹി. ഫസ്റ്റ് ക്ലിനിക് അർജന്റ് കെയർ സിസ്റ്റംസിന്റെ മെഡിക്കൽ ഡയറക്ടറായ അവർ അറിയപ്പെടുന്ന നർത്തകിയും സജീവ കലാസാംസ്‌കാരിക പ്രവർത്തകയുമാണ്.
പതിനെട്ടു വർഷത്തിലേറെയായി ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന ഇങ്ക് എന്ന സംഘടനകളിൽ സജീവമായ ഡോ. കല, കൾച്ചറൽ കോർഡിനേറ്റർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ, ഇന്റർനാഷണൽ കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോ. ബാബു സ്റ്റീഫൻ പ്രസിഡന്റായിരുന്ന 2022-2024 കാലയളവിൽ ജനറൽ സെക്രട്ടറിയായിരുന്നു.
അക്കാലത്തെ പരിപാടികളുടെ വിജയത്തിനു പിന്നിൽ ഡോ. കലയുടെ സംഘാടകമികവ് നിർണായകമായിരുന്നുവെന്ന് സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനായി പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഡോ. ഗോപിനാഥ് മുതുകാടുമായി ചേർന്നു നടപ്പാക്കിയ 'കരിഷ്മ', താങ്ങും തണലും പദ്ധതികൾ ഡോ. കലയുടെ നേതൃത്വത്തിൽ നടന്ന ശ്രദ്ധേയമായ ജീവകാരുണ്യ സംരംഭമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലെത്താൻ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പിന്തുണയും സഹായവും ഉറപ്പാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പ്രധാന പദ്ധതികൾ
'ഉദ്ദേശ്യശുദ്ധിയോടെ, അഭിമാനത്തോടെ, പുരോഗതിയിലേക്ക് - മലയാളികളെ ആഗോളതലത്തിൽ ഒന്നിപ്പിക്കുക' എന്നതാണ് പുതിയ ഭരണസമിതിയുടെ മുദ്രാവാക്യം. ഇതിനായി ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്:
അംഗസംഘടനകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ
ഫെഡറേഷനിൽ അംഗത്വമെടുക്കുന്ന സംഘടനകൾക്ക് സാംസ്‌കാരിക പരിപാടികൾ, യുവജന പദ്ധതികൾ, നേതൃത്വപരിശീലനം, പ്രൊഫഷണൽ നെറ്റ്‌വർക്കിങ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, നിയമഭരണ മാർഗനിർദേശം എന്നിവയിൽ വിവിധ ആനുകൂല്യങ്ങളും സഹകരണ അവസരങ്ങളും ലഭ്യമാക്കുമെന്ന് നേതൃത്വം അറിയിച്ചു.
സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങളിൽ ഉറച്ചുനിന്ന് സംഘടനയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും വരാനിരിക്കുന്ന പദ്ധതികൾക്ക് ലോക മലയാളി സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും പിന്തുണ വേണമെന്നും പുതിയ ഭാരവാഹികൾ അഭ്യർഥിച്ചു.
തിരഞ്ഞെടുപ്പിനുശേഷം ഡി.സി. രാഗ ഗ്രൂപ്പിന്റെ ഗാനമേളയും അരങ്ങേറി. വൈകിട്ട് അഞ്ചോടെ പരിപാടികൾ സമാപിച്ചു.
ഷാജി ജോൺ, അറ്റ്‌ലാന്റ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
